വിലക്കുറവിൽ ‍ഡോളറും യൂറോയും; കുവൈത്തിൽ വൻ തട്ടിപ്പ്

  • 02/08/2022

കുവൈത്ത് സിറ്റി: മുപ്പത് ശതമാനം വരെ കിഴിവിൽ ഡോളറും യൂറോയും വിൽക്കുന്നവെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ ​ഗൾഫ് പൗരൻ പിടിയിൽ. ക്രിമിനൽ സെക്യൂരിറ്റി സെക്ടർ, ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ, ഡിപ്പാർട്ട്‌മെന്റ് ഓഫ് കൗണ്ടർഫീറ്റിം​ഗ് ആൻ‍ഡ് ഫോർജെറി ക്രൈയിംസ് എന്നിവർ ചേർന്നാണ് തട്ടിപ്പുകാരനെ അറസ്റ്റ് ചെയ്തത്. ഇയാൾ മുപ്പത് ശതമാനം വരെ കിഴിവിൽ ഡോളറും യൂറോയും വിൽക്കുന്നതായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണം നടന്നതോടെയാണ് അധികൃതർ നട‌പ‌ടി സ്വീകരിച്ചത്.

​ഗൾഫ് പൗരന്റെ പക്കൽ നിന്ന് ചെറിയ അളവിൽ വിദേശ കറൻസികളും പിടിച്ചെടുത്തിട്ടുണ്ട്. ഇവയും  കടലാസും ഉപയോ​ഗിച്ച് വൻ തോതിൽ കറൻസി കൈവശമുള്ളതായി കാണിച്ചാണ് ഇയാൾ വീഡിയോ ചിത്രീകരിച്ചിരുന്നത്. ഒരു അജ്ഞാതൻ തന്റെ കൈവശം ഡോളറും യൂറോയും ഉണ്ടെന്നും കുറഞ്ഞ തുകയിൽ അവ നൽകാമെന്ന് പറഞ്ഞ് കബളിപ്പിക്കുന്നതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പ്രതി കുറ്റം സമ്മതിച്ചതായി അധികൃതർ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News