കുവൈത്തിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചതിന് രണ്ടുമാസത്തിനിടെ പിടിയിലായത് പ്രായപൂർത്തിയാകാത്ത 460 പേർ

  • 02/08/2022

കുവൈത്ത് സിറ്റി: അറുപത് ദിവസത്തിനിടെ ഡ്രൈവിം​ഗ് ലൈസൻസ് ഇല്ലാത്തതിന് പിടികൂടിയ പ്രായപൂർത്തിയാകാത്ത 460 പേരെ ജുവനൈൽ പ്രോസിക്യൂഷൻ ഓഫീസിലേക്ക് റഫർ ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ കൗമാരക്കാരെ പ്രോസിക്യൂഷനിലേക്കും പിന്നീട് കോടതിയിലേക്കും റഫർ ചെയ്യുന്നത് അവരുടെ ക്രിമിനൽ രേഖകളിലുമുണ്ടാകും. എന്നാൽ, ലൈസൻസില്ലാതെ വാഹനമോടിക്കുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് അവരെ ബോധവൽക്കരിക്കേണ്ടതിന്റെ ആവശ്യകതയാണുള്ളതെന്ന് സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു.

ലൈസൻസില്ലാതെ വാഹനമോടിക്കുന്ന കൗമാരക്കാരുടെ എണ്ണം വർധിക്കുകയാണ്. ഇത് റോഡ് ഉുയോ​ഗിക്കുന്നവരുടെയും ജീവൻ അപകടത്തിലാക്കുന്നു, അത്തരം സാഹചര്യങ്ങളിൽ മാതാപിതാക്കളോ രക്ഷിതാക്കളോ ഉത്തരവാദിത്തം വഹിക്കണം.നിയമപ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനായി രക്ഷിതാക്കൾ മക്കൾക്ക് വാഹനം നൽകുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News