കടുത്ത നിയമലംഘനങ്ങൾ; സാൽമിയയിലെ സ്വകാര്യ മെഡിക്കൽ സെന്റർ പൂട്ടിച്ചു

  • 02/08/2022

കുവൈത്ത് സിറ്റി: കടുത്ത നിയമലംഘനങ്ങൾ നടത്തിയ സാൽമിയയിലെ സ്വകാര്യ മെഡിക്കൽ സെന്റർ അധികൃതർ അടച്ച്പൂട്ടി. ശുചീകരണ തൊഴിലാളി ലേസർ ഉപകരണം പ്രവർത്തിപ്പിക്കുന്നത് അടക്കമുള്ള ജോലി ചെയ്തിരുന്ന സ്ഥാപനത്തിനെതിരെ നടപടി. ആരോ​ഗ്യ മന്ത്രാലയത്തിലെ ഹെൽത്ത് ലൈസൻസിം​ഗ് വിഭാ​ഗം, മെഡിസീൻസ് ഇൻസ്പെക്ഷൻ വിഭാ​ഗം, മാൻപവർ അതോറിറ്റി എന്നിവർ ചേർന്ന സംയുക്ത കമ്മിറ്റി നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയതെന്ന് പ്രൈവറ്റ് മെഡിക്കൽ സർവ്വീസസ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. ഫാത്തിമ അൽ നജ്ജാർ പറഞ്ഞു.

ഇവിടെ നിന്ന് കാലഹരണപ്പെട്ട മരുന്നുകൾ പിടിച്ചെടുക്കുകയും കണ്ടുകെട്ടുകയും ചെയ്തു. കൂടാതെ, ലൈസൻസില്ലാതെ ജോലി ചെയ്യിരുന്ന ഒരു ഡോക്ടറെയും നിയമലംഘനം നടത്തിയിരുന്ന തൊഴിലാളികളെയും അറസ്റ്റ് ചെയ്തുവെന്ന് അൽ നജ്ജാർ പറഞ്ഞു. ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് വിഷയം പബ്ലിക് പ്രോസിക്യൂഷനും മെഡിക്കൽ റെസ്‌പോൺസിബിലിറ്റി അതോറിറ്റിക്കും റഫർ ചെയ്യും. മികച്ച പ്രവർത്തനം നടത്തിയ സംയുക്ത കമ്മിറ്റിയെ അൽ നജ്ജാർ പ്രശംസിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News