പാര്‍ലമെന്‍റ് പിരിച്ചുവിട്ട് കുവൈത്ത് കിരീടാവകാശി

  • 02/08/2022

കുവൈത്ത് സിറ്റി: കുവൈത്ത് കിരീടാവകാശി ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ദേശീയ അസംബ്ലി (പാര്‍ലമെന്‍റ്) പിരിച്ചുവിട്ടു. അഭിപ്രായവ്യത്യാസങ്ങൾ, സംഘർഷങ്ങൾ, വ്യക്തിതാൽപര്യങ്ങൾ, മറ്റുള്ളവരെ അംഗീകരിക്കുന്നതിലുള്ള പരാജയം, ദേശീയ ഐക്യം തകർക്കുന്ന രീതികൾ, പെരുമാറ്റങ്ങൾ എന്നിവയ്‌ക്ക് പുറമെ യോജിപ്പിന്റെയും സഹകരണത്തിന്റെയും അഭാവം ഉൾപ്പെടുന്ന രാഷ്ട്രീയ രംഗം തിരുത്തണമെന്ന് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് പറഞ്ഞു. 2021 നവംബർ 15ന് പുറപ്പെടുവിച്ച അമീരി ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള ഭരണഘടന അധികാരങ്ങള്‍ ഉപയോഗിച്ചാണ് കിരീടാവകാശി ദേശീയ അസംബ്ലി പിരിച്ചുവിട്ടത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News