കുവൈത്തിൽ മയക്കുമരുന്ന് കലര്‍ന്ന ജ്യൂസുകളുടെ വിൽപ്പന; ഞെട്ടിക്കുന്ന വിവരങ്ങളുമായി ആഭ്യന്തര മന്ത്രാലയം.

  • 02/08/2022

കുവൈത്ത് സിറ്റി: മയക്കുമരുന്ന് ഉപഭോഗം നിയന്ത്രിക്കാൻ സുരക്ഷാ അധികൃതര്‍ വലിയ പരിശ്രമങ്ങളാണ് നടത്തുന്നതെന്ന് ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ ഞെട്ടിക്കുന്ന തരത്തില്‍ പുതിയ തരം മയക്കുമരുന്ന് വില്‍പ്പന അടുത്തയിടെ മന്ത്രാലയത്തിന്‍റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. മയക്കുമരുന്നായ ഷാബു, ലാറിക്ക,കെമിക്കൽ തുടങ്ങിയവ  ചേർത്ത ജ്യൂസുകൾ വിൽക്കുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിലൂടെ വന്‍ തോതില്‍ മയക്കുമരുന്ന് ഡീലര്‍മാര്‍ പണം സമ്പാദിക്കുന്നുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

18നും 40നും ഇടയില്‍ പ്രായമുള്ളവരെ പ്രധാനമായും ലക്ഷ്യമിട്ടാണ് ഈ മയക്കുമരുന്ന് വില്‍പ്പന. ചില കടകൾ പ്രയോജനപ്പെടുത്തിക്കൊണ്ടാണ് വില്‍പ്പനക്കാന്‍ ഈ രീതിയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതെന്ന് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ പറഞ്ഞു. ഉപഭോക്താക്കൾക്കായി ചില കടയുടമകൾ മയക്കുമരുന്ന് കലർന്ന ജ്യൂസുകളുടെ സാന്നിധ്യം സൂചിപ്പിക്കുന്ന ഒരു രഹസ്യ അടയാളം വയ്ക്കുകയാണ് ചെയ്യുന്നത്. മയക്കുമരുന്ന് ചേർത്ത ഒരു കുപ്പി ജ്യൂസ് ഏകദേശം അഞ്ച് ദിനാറിനാണ് വിൽക്കുന്നത്. യുവാക്കളെയും ചെറുപ്പക്കാരെയും പെൺകുട്ടികളെയും പോലും ആകർഷിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News