കുവൈത്ത് എയര്‍വേയ്സില്‍ പ്രസവിച്ച് ഫിലിപ്പിനോ യുവതി; അമ്മയും കുഞ്ഞും സുരക്ഷിതര്‍

  • 03/08/2022

കുവൈത്ത് സിറ്റി: ഫിലിപ്പിനോ യുവതിക്ക് വിമാനത്തിനുള്ളിൽ സുഖപ്രസവം. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഫിലിപ്പിയന്‍സിലേക്ക് പറന്ന കുവൈത്ത് എയര്‍വേയ്സ് വിമാനത്തിലാണ് സംഭവം. എമര്‍ജന്‍സി സാഹചര്യം വളരെ മികച്ച പ്രവര്‍ത്തനത്തോടെയാണ് കുവൈത്ത് എയര്‍വേയ്സ് ക്രൂ കൈകാര്യം ചെയ്തത്. ഫിലിപ്പിലോ യുവതിക്ക് പ്രസവ വേദന ആരംഭിച്ചതോടെ ആവശ്യമായ ക്രമീകരണങ്ങള്‍ എല്ലാം ഒരുക്കി നല്‍കി. അമ്മയും കുഞ്ഞും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. കുവൈത്ത് എയര്‍വേയ്സ് ക്രൂവിന്‍റെ മികച്ച പ്രവര്‍ത്തനത്തെ യാത്രക്കാര്‍ അഭിനന്ദിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News