ഹവല്ലിയിലെ സ്വകാര്യ ക്ലിനിക്കിൽ ഗുരുതര നിയമലംഘനങ്ങള്‍; ലൈസന്‍സ് ഇല്ലാതെ സര്‍ജറി നടത്തിയ ഡോക്ടറെ പിടികൂടി

  • 03/08/2022


കുവൈത്ത് സിറ്റി: സ്വകാര്യ ക്ലിനിക്കുകളില്‍ മാന്‍പവര്‍ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള സംയുക്ത കമ്മിറ്റി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ഗുരുതര നിയമലംഘനങ്ങള്‍. മൈദാന്‍ ഹവല്ലി പ്രദേശത്തെ ക്ലിനിക്കിലെ പരിശോധനയില്‍ ലൈസന്‍സ് ഇല്ലാതെ സര്‍ജറി നടത്തിയിരുന്ന ഡോക്ടറെയാണ് പിടികൂടിയത്. സ്പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നിരവധി പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ അനധികൃത ലൈസന്‍സ് ഉപയോഗിച്ച വിദഗ്ധരായി ചമഞ്ഞ് കോസ്മെറ്റിക്, ഗൈനക്കോളജിക്കല്‍ ക്ലിനിക്കുകളില്‍ ജോലി ചെയ്യുകയായിരുന്നു.

സ്വകാര്യ ക്ലിനിക്കുകളില്‍ സ്പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയെത്തുന്നവര്‍ക്ക് മനഃപൂർവം ജോലി നല്‍കുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. മാന്‍പവര്‍ അതോറിറ്റിക്കൊപ്പം ആരോഗ്യ മന്ത്രാലയത്തിലെ ലൈസന്‍സിംഗ് വിഭാഗവും ഡ്രഡ് ഇന്‍സ്‍പെക്ഷന്‍ വിഭാഗവും ചേര്‍ന്നാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ജനുവരി മുതല്‍ ലൈസന്‍സ് ഇല്ലാതെ സര്‍ജറി നടത്തിയിരുന്ന ഗ്രീക്ക് ഡോക്ടറെയാണ് അറസ്റ്റ് ചെയ്തതെന്ന് അധികൃതര്‍ പറഞ്ഞു. സ്വകാര്യ ക്ലിനിക്കുകളില്‍ ഗുരുതര നിയമലംഘനങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ പരിശോധന ശക്തമാക്കുമെന്നും അവര്‍ വ്യക്തമാക്കി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News