കുവൈത്തില്‍ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിച്ചിട്ടില്ലെന്ന് ഹ്യൂമൻ റൈറ്റ്‌സ് സൊസൈറ്റി

  • 03/08/2022

കുവൈത്ത് സിറ്റി: രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിച്ചിട്ടില്ലെന്ന് കുവൈത്ത് സൊസൈറ്റി ഫോര്‍ ഹ്യൂമൻ റൈറ്റ്‌സ്.  ദേശീയത നിയമം, റസിഡൻഷ്യൽ വെൽഫെയർ നിയമം തുടങ്ങിയ നിരവധി നിയമങ്ങളിലും ചട്ടങ്ങളിലും കുവൈത്തില്‍ സ്ത്രീകള്‍ വിവേചനം നേരിടുന്നുണ്ട്. വിവിധ നിയമങ്ങളില്‍ പുരുഷന് ലഭിക്കുന്ന അതേ അവകാശം സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ലെന്നാണ് ഹ്യൂമൻ റൈറ്റ്‌സ് സൊസൈറ്റി വിലയിരുത്തുന്നത്. ഇത് സംബന്ധിച്ച് യുഎന്‍ ഹ്യൂമൻ റൈറ്റ്‌സ് കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. 

ഉപതിരഞ്ഞെടുപ്പുകൾ സ്ത്രീകൾക്ക് പാർലമെന്റിലെത്താനുള്ള തുച്ഛമായ സാധ്യതകളെ കുറയ്ക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുവൈത്തില്‍ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിച്ചിട്ടില്ല. കൊലപാതകങ്ങൾ ആവര്‍ത്തിക്കപ്പെടുകയാണ്. അതിക്രം നേരിട്ട സ്ത്രീകൾക്ക് അഭയകേന്ദ്രങ്ങളുടെ അഭാവവും നിയമത്തിലും ആർട്ടിക്കിളുകളിലുമുള്ള കാര്യങ്ങളില്‍ തുടർനടപടികള്‍ നടപ്പിലാക്കാത്തതുമാണ് പ്രശ്നങ്ങള്‍. ഗാര്‍ഹിക മേഖലയിലെ തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News