60 വര്‍ഷത്തിനിടെ കുവൈത്തില്‍ രൂപീകൃതമായത് 40 സര്‍ക്കാരുകള്‍

  • 03/08/2022

കുവൈത്ത് സിറ്റി: കുവൈത്തിലെ 40-ാമത് സർക്കാരിലെ മന്ത്രിമാർ അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 1962 ജനുവരിയിൽ അന്തരിച്ച അമീർ ഷെയ്ഖ് അബ്‍ദുള്ള അൽ സലേം അൽ സബാഹിന്റെ നേതൃത്വത്തിന് കീഴിലാണ് ആദ്യ സർക്കാർ രൂപീകരിച്ചത്. നേരത്തെ, കിരീടാവകാശി ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹാണ് ഷെയ്ഖ് അഹമ്മദ് നവാഫ് അല്‍ അഹമ്മദ് അല്‍ സബാഹിന് പ്രധാനമന്ത്രിയായി നിയോഗിച്ച് കൊണ്ട് ഉത്തരവിറക്കിയത്.

60  വര്‍ഷത്തിനിടെ കുവൈത്തില്‍ രൂപീകൃതമായത് 40 സര്‍ക്കാരുകളാണെന്നാണ് ചരിത്രം വ്യക്തമാക്കുന്നത്. 1962 ജനുവരി 17ന് അന്തരിച്ച അമീർ ഷെയ്ഖ് അബ്‍ദുള്ള അൽ സലേം അൽ സബാഹിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ 14 മന്ത്രിമാരാണ് ഉണ്ടായിരുന്നു. ഏറ്റവും ഒടുവില്‍ രാജിവെച്ച ഷെയ്ഥ് സബാഹ് അല്‍ ഖാലിദിന്‍റെ നേതത്വത്തിലുള്ള ആദ്യ സര്‍ക്കാര്‍ രാജിവെച്ചത് 2021 ജനുവരി 18നാണ്. തുടര്‍ന്ന് രണ്ട് സര്‍ക്കാരുകള്‍ കൂടെ സബാഹ് അല്‍ ഖാലിദിന്‍റെ നേതൃത്വത്തില്‍ രൂപീകൃതമായി. അവസാനം 2022 മെയ് 10നാണ് അദ്ദേഹത്തിന്‍റെ രാജി അമീര്‍ അംഗീകരിച്ചത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News