വ്യാജ ഉത്പന്നങ്ങളുടെ വില്‍പ്പന; കുവൈത്തിൽ സ്റ്റോറുകള്‍ പൂട്ടിച്ചു

  • 03/08/2022

കുവൈത്ത് സിറ്റി: വ്യാജ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും വില്‍പ്പന നടത്തുകയും ചെയ്ത സംഭവത്തില്‍ ഫര്‍വാനിയയില്‍ രണ്ട് കടകള്‍ വാണിജ്യ മന്ത്രാലയം പൂട്ടിച്ചു. പ്രമുഖ അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ ട്രേഡ് മാര്‍ക്ക് ഉപയോഗിച്ചുള്ള വ്യാജ ബാഗുകള്‍, ഷൂകള്‍ തുടങ്ങിയവയാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. വാണിജ്യ മന്ത്രാലയത്തിലെ എമര്‍ജന്‍സി ടീം ഇവ പിടിച്ചെടുത്ത ശേഷം നിയമലംഘകര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചു. 

മാബാറക്കിയ മാര്‍ക്കറ്റിലും എമര്‍ജന്‍സി ടീം പരിശോധന നടത്തി.  വ്യാജ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും വില്‍പ്പന നടത്തുകയും ചെയ്തതിന് രണ്ട് സ്റ്റോറുകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.  പ്രമുഖ അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ ട്രേഡ് മാര്‍ക്ക് ഉപയോഗിച്ചുള്ള വാച്ചുകളും ബാഗുകളുമെല്ലാം ഇവിടെ നിന്ന് പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News