വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും വെബ്‍സൈറ്റുകളും; മുന്നറിയിപ്പ് നല്‍കി കുവൈറ്റ് അഫയേഴ്സ് മന്ത്രാലയം

  • 03/08/2022

കുവൈത്ത് സിറ്റി: വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെയും വെബ്‍സൈറ്റുകളെയും കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കി അഫയേഴ്സ് മന്ത്രാലയം. സാമ്പത്തിക സഹായം നൽകുമെന്ന് പ്രഖ്യാപിച്ച് തെറ്റായ പരസ്യങ്ങൾ നൽകുകയും വഞ്ചനയ്ക്കും ഇലക്ട്രോണിക് ഹാക്കിംഗിനും ഫോൺ നമ്പറും ചില വ്യക്തിഗത വിവരങ്ങളും അയയ്ക്കാൻ അഭ്യർത്ഥിക്കുകയും ചെയ്യുന്നതായാണ് ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്. 

ഔദ്യോഗികമായി ഇത്തരം പരസ്യങ്ങൾ നൽകുകയോ അത്തരം വിവരങ്ങൾ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു, ചില അക്കൗണ്ടുകൾക്കെതിരെ മന്ത്രാലയം മുൻകാല നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. അടുത്തിടെ ഇത്തരം പരസ്യങ്ങൾ പ്രസിദ്ധീകരിച്ച അക്കൗണ്ടുകൾക്കെതിരെ നിയമപരമായ മാർഗങ്ങളിലൂടെ മന്ത്രാലയം നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News