കുവൈത്തിൽ അന്തരീക്ഷ ഈര്‍പ്പം അടുത്ത ദിവസങ്ങളില്‍ കുറയുമെന്ന് അറിയിപ്പ്

  • 03/08/2022

കുവൈത്ത് സിറ്റി: അന്തരീക്ഷ ഈര്‍പ്പം (ഹ്യൂമിഡിറ്റി)  അടുത്ത ദിവസങ്ങളില്‍ കുറയുമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. 25 മുതല്‍ 40 ശതമാനം വരെയാണ് കുറവ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥ വിദഗ്ധന്‍ ആദെല്‍ അല്‍ മര്‍സൗസ് പറഞ്ഞു. ഓഗസ്റ്റ് എട്ടിന് ശേഷം കാലാവസ്ഥ തെളിഞ്ഞതും മേഘങ്ങളില്ലാത്തതുമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് താപനിലയില്‍ വര്‍ധനവിന് കാരണമാകും. 47 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് താപനില ഉയരാന്‍ സാധ്യതയുള്ളതായി ആദെല്‍ അല്‍ മര്‍സൗസ് പറഞ്ഞു.

ഉയർന്ന ആർദ്രതയോടെ, ഓഗസ്റ്റ് 14 ഞായറാഴ്ച എൽ കോസിന്റെ കാറ്റ് വരും ദിവസങ്ങളില്‍ വീണ്ടും ഈ മേഖലയിലേക്ക് മടങ്ങാനുള്ള ഉയർന്ന സാധ്യതയുണ്ട്. എന്നാൽ ഇത് ഈ സമയത്ത് പ്രദേശത്തെ മൂടിയ ഈർപ്പത്തേക്കാൾ കുറവായിരിക്കും. 40 മുതല്‍ 55 ശതമാനം വരെയുള്ള ഈര്‍പ്പ സാന്നിധ്യമാണ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് എട്ടോടെ കാറ്റ് വടക്ക് ദിശയിലേക്ക് തിരിഞ്ഞ് വടക്ക് പടിഞ്ഞാറൻ കാറ്റായി മാറാനും സജീവമാകാനുമാണ് സാധ്യത. കാറ്റിന്‍റെ വേഗത മണിക്കൂറിൽ 15 മുതൽ 30 കിലോമീറ്റർ വരെയാകുമെന്നും അല്‍ മര്‍സൗസ് കൂട്ടിച്ചേര്‍ത്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News