വേള്‍ഡ് ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ പി.വി സിന്ധു കളിക്കില്ല

  • 13/08/2022

ഹൈദരാബാദ്: വരാനിരിക്കുന്ന വേള്‍ഡ് ബാറ്റ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി വി സിന്ധു കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. ഇടത് കണങ്കാലിലേറ്റ മുറിവിനെ തുടര്‍ന്ന് സിന്ധുവിന് കളിക്കാനാകില്ലെന്നാണ് പുറത്തുവരുന്ന വിവരം.
രണ്ട് തവണ ഒളിമ്പിക്സ് മെഡല്‍ ജേതാവായ സിന്ധുവിന് കോമണ്‍വെല്‍ത്ത് ക്വാര്‍ട്ടര്‍ ഫൈനലിനിടെയാണ് കാലിന് പരുക്കേറ്റത്. തനിക്ക് ഡോക്ടര്‍മാര്‍ വിശ്രമം അനുവദിച്ചിട്ടുണ്ടെന്നും ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറേണ്ടി വരികയാണെന്നും പി വി സിന്ധു ട്വീറ്റിലൂടെ അറിയിച്ചു.

'കോമണ്‍വെല്‍ത്തില്‍ ഇന്ത്യക്കായി സ്വര്‍ണമെഡല്‍ നേടുന്നതിന്റെ ഉന്നതിയില്‍ ആയിരിക്കുമ്പോള്‍ തന്നെ നിര്‍ഭാഗ്യവശാല്‍ എനിക്ക് ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറേണ്ടി വന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ കാലിലേറ്റ പരുക്കിന്റെ ഭയം ഉണ്ടായിരുന്നു. എന്നാല്‍ കോച്ചിന്റെയും ഫിസിയോയുടെയും സഹായത്തോടെ കഴിവിന്റെ പരാമവധി ശ്രമിക്കുകയായിരുന്നു. ഫൈനല്‍ കളിക്കുമ്പോഴും അതിനുശേഷവും വേദന അസഹനീയമായിരുന്നു. ഹൈദരാബാദില്‍ തിരിച്ചെത്തിയ ഉടന്‍ എംആര്‍ഐ എടുത്തു. ഇതിലാണ് ഇടതു കാലിലെ ഒടിവ് സ്ഥിരീകരിത്. ഡോക്ടര്‍മാര്‍ ഏതാനും ആഴ്ചകള്‍ വിശ്രമം വേണമെന്ന് പറഞ്ഞിട്ടുണ്ട്. ശേഷം വീണ്ടും പരിശീലനത്തിലേക്ക്. പിന്തുണയ്ക്കും സ്‌നേഹത്തിനും എല്ലാവര്‍ക്കും നന്ദി.' പിവി സിന്ധു ട്വിറ്ററില്‍ കുറിച്ചു.



Related News