മാലിന്യങ്ങൾ ഉപേക്ഷിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി കുവൈറ്റ് പരിസ്ഥിതി പബ്ലിക് അതോറിറ്റി

  • 22/09/2022

കുവൈത്ത് സിറ്റി: രാജ്യത്തെ മാലിന്യങ്ങൾ, പ്രത്യേകിച്ച് ഖരമാലിന്യങ്ങൾ ക്രമരഹിതമായി ഉപേക്ഷിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി പരിസ്ഥിതി പബ്ലിക് അതോറിറ്റി. രാജ്യത്തെ വായുവിനെ വാതകങ്ങളാൽ മലിനമാക്കുന്നതിന് മാലിന്യം തള്ളുന്നവര്‍ക്കാണ് പൂർണ്ണ ഉത്തരവാദിത്തമെന്ന് അതോറിറ്റി പറഞ്ഞു. ചെറിയ വിസ്തീർണ്ണമുള്ള രാജ്യമായിട്ടും മാലിന്യങ്ങള്‍ പുറന്തള്ളുന്ന 19 സ്ഥലങ്ങളാണ് ഉള്ളത്. അതില്‍ മൂന്ന് എണ്ണം മാത്രമേ കൃത്യമായ മാനദണ്ഡങ്ഹള്‍ പാലിക്കുന്നതായിട്ടുള്ളുവെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി. 

കൂടാതെ 56 മില്യണ്‍ ക്യുബിക് മീറ്റർ മാലിന്യം അടങ്ങിയിരിക്കുന്നത്. കുവൈത്തിലെ മാലിന്യക്കൂമ്പാരങ്ങൾ പാരിസ്ഥിതികവും ആരോഗ്യപരവുമായി വലിയ അപകട സാഹചര്യമാണ് ഉയര്‍ത്തുന്നത്. മാലിന്യങ്ങളുടെ കുമിഞ്ഞുകൂടലും തെറ്റായി വലിച്ചെറിയൽ അല്ലെങ്കിൽ ക്രമരഹിതമായ നിർമാർജനം എന്നിവയെല്ലാം വിഷവാതകങ്ങളും അസുഖകരമായ ദുർഗന്ധവും പുറന്തള്ളുന്നതിനുമുള്ള കാരണമാകുന്നു. ഇത് രാജ്യത്തെ പ്രതികൂലമായി ബാധിക്കുന്ന തീപിടുത്തത്തിന് അടക്കം കാരണമാകുന്നുണ്ടെന്. പ്രദേശത്തെ താമസക്കാരുടെ ആരോഗ്യത്തെയും ബാധിക്കുന്നുലെന്നും അതോറിറ്റി വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News