കുവൈത്തിലെ നാടുകടത്തൽ കേന്ദ്രങ്ങളിൽ ആയിരക്കണക്കിന് പ്രവാസികൾ ; വലിയ വെല്ലുവിളി

  • 23/09/2022

കുവൈത്ത് സിറ്റി: നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിയുന്ന പ്രവാസികളുടെ എണ്ണം വർധിച്ചതോടെ വലിയ വെല്ലുവിളി നേരിട്ട് ആഭ്യന്തര മന്ത്രാലയം. നിലവിൽ 3500 പ്രവാസികളാണ് നാടുകടത്തൽ കേന്ദ്രങ്ങളിൽ ടിക്കറ്റിനായി കാത്തിരിക്കുന്നത്. മന്ത്രാലയവുമായുള്ള ഒരു കമ്പനിയുടെ കരാർ അവസാനിച്ചതിനാൽ അവർക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്. കരാർ ഓ​ഗസ്റ്റ് പകുതിയോടെ കാലഹരണപ്പെട്ടിരുന്നു. അതിന്റെ പുതുക്കൽ നടപടികൾ ഇപ്പോഴും ആഭ്യന്തര മന്ത്രാലയത്തിന്റെ സാമ്പത്തിക വിഭാ​ഗം തുടരുകയാണ്. 

വിമാനടിക്കറ്റില്ലാതെ നാടുകടത്തപ്പെടുന്നവരെ ഇനി സ്വീകരിക്കേണ്ടെന്നാണ് ഡീപ്പോർട്ടേഷൻ വകുപ്പിന്റെ തീരുമാനം. രാജ്യത്ത് തുടർച്ചയായ നടത്തിയ സുരക്ഷാ ക്യാമ്പയിനുകൾ നിയമലംഘകരുടെ എണ്ണം വർധിക്കാൻ കാരണമായി. നാടുകടത്തപ്പെട്ടവരുടെ ടിക്കറ്റിന്റെ ഉത്തരവാദിത്തം വഹിക്കുന്ന കമ്പനിയുമാണ് കരാർ പുതുക്കാത്തത്. സ്‌പോൺസറിൽ നിന്ന് തുക ഈടാക്കുന്നത് ഈ കമ്പനിയാണ്. നിലവിൽ 1,300 പേർ നാടുകടത്തൽ കേന്ദ്രങ്ങളിലും, 1,500 പേർ സുരക്ഷാ ഡയറക്ടറേറ്റുകളിലും പൊലീസ് സ്റ്റേഷനുകളിലും, 400 പേർ റെസിഡൻസ് ഇൻവെസ്റ്റിഗേഷൻ വിഭാഗങ്ങളിലും, 200 പേർ ക്രിമിനൽ ഇൻവെസ്റ്റി​ഗേഷൻ വിഭാ​ഗത്തിലും 100 പേർ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിലും ഉണ്ടെന്നാണ് കണക്കുകൾ.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News