പ്രവാസികളുടെ വിസ പുതുക്കാൻ പ്രൊഫഷൻ ടെസ്റ്റ് ; പരാജയപ്പെട്ടാൽ കുവൈറ്റ് വിടേണ്ടി വരും

  • 23/09/2022

കുവൈത്ത് സിറ്റി: എഞ്ചിനീയർമാരുടെ സൊസൈറ്റിയുമായി സഹകരിച്ച് രാജ്യത്തേക്ക് വരുന്ന തൊഴിലാളികളുടെ നൈപുണ്യ നിലവാരം ഉറപ്പാക്കുന്നതിനാണ് പ്രൊഫഷണൽ ടെസ്റ്റുകൾ നടത്തുന്നതെന്ന് മാൻപവർ അതോറിറ്റി. പ്രൊഫഷണൽ ടെസ്റ്റുകൾ ആദ്യ ഘട്ടത്തിൽ പുതിയതായി കുവൈത്തിലേക്ക് വരുന്നവർക്കാണ് നടത്തുക. പിന്നീട് രാജ്യത്തിനുള്ളിൽ വർക്ക് പെർമിറ്റ് പുതുക്കാൻ ആഗ്രഹിക്കുന്നവരിലേക്കും വ്യാപിപ്പിക്കുമെന്ന് മാൻപവർ അതോറിറ്റി വൃത്തങ്ങൾ പറഞ്ഞു. 

വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിനും നൽകുന്നതിനുമുള്ള വ്യവസ്ഥയായാണ് ടെസ്റ്റുകൾ നടത്തുക. ഇതിൽ പരാജയപ്പെട്ടാൽ ബന്ധപ്പെട്ട വ്യക്തിക്ക് രാജ്യം വിടേണ്ടി വരും. ഇതിനായി പ്രത്യേകം സമയം അനുവദിക്കും. അതേസമയം, കെയ്‌റോയിൽ ഇന്നലെ സമാപിച്ച അറബ് കോൺഫറൻസിന്റെ 48-ാമത് സെഷനിടെ മാൻപവർ അതോറിറ്റി തൊഴിലാളികളെ കുവൈത്തിലേക്ക് കൊണ്ട് വരുന്ന വിഷയം ഈജിപ്ഷ്യൻ അധികൃതരുമായി ചർച്ച ചെയ്തു. ഇതിനിടെ സർക്കാർ ഏജൻസികളുമായി സഹകരിച്ച് പരിശോധനകൾ ശക്തമാക്കാനും തൊഴിൽ കരാറുകളും അവയുടെ സാധുതയും നിരീക്ഷിക്കാനും അതോറിറ്റി തുടങ്ങിയിട്ടുണ്ടെന്നും ഡയറക്ടർ ജനറൽ ഡോ. മുബാറക് അൽ അസ്മി വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News