സ്കൂൾ വർഷം ആരംഭിച്ചതോടെ കുവൈത്തിൽ ​ഗതാ​ഗതക്കുരുക്ക് വീണ്ടും പ്രതിസന്ധിയാകുന്നു

  • 26/09/2022

കുവൈത്ത് സിറ്റി: പുതിയ അധ്യയന വർഷം ആരംഭിച്ച ദിവസം രാവിലെ രാജ്യത്തെ ചില പ്രധാന റോഡുകളിലും സ്ട്രീറ്റുകളിലും അനുഭവപ്പെട്ടത് രൂക്ഷമായ ഗതാ​ഗതക്കുരുക്ക്. എല്ലാ മേഖലകളിലും ഗതാഗതം സുഗമമാക്കുന്നതിന് ബന്ധപ്പെട്ട സുരക്ഷാ മേഖലകളുടെ വലിയ ശ്രമങ്ങൾ നട‌ത്തിയിട്ടും പലയിടത്തും ഗതാ​ഗതക്കുരുക്ക് ഉണ്ടായി. ഏറ്റവും ഉയർന്ന സുരക്ഷ കൈവരിക്കുന്നതിന് കാൽനട ക്രോസിംഗ് ലൈനിലൂടെ സുരക്ഷിതമായി ക്രോസ് ചെയ്യുന്നതിൽ വിദ്യാർത്ഥികൾ പൂർണ്ണമായും ശ്രദ്ധാലുവായിരിക്കണമെന്നും വാഹനങ്ങൾ ഇറങ്ങുമ്പോഴും കയറുമ്പോഴും ശ്രദ്ധിക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. ട്രാഫിക് പൊലീസുമായി സഹകരിക്കണമെന്നും ട്രാഫിക് നിർദ്ദേശങ്ങൾ പാലിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News