കുവൈത്തിലെ ജാബർ ബ്രിഡ്ജിൽ വിനോദ പദ്ധതി; സന്നദ്ധപ്രവർത്തനങ്ങൾക്കായി യുവജനങ്ങളെ ക്ഷണിക്കുന്നു

  • 26/09/2022

കുവൈത്ത് സിറ്റി: സമൂഹത്തെ സേവിക്കുന്നതിനും വിനോദ പദ്ധതികൾ സജീവമാക്കുന്നതിനും യുവാക്കളുടെ ഊർജം വിനിയോഗിക്കുക എന്ന ലക്ഷ്യത്തോടെ യുവജനങ്ങൾക്കായുള്ള പബ്ലിക് അതോറിറ്റി ഫോർ യൂത്ത്, ജാബർ ബ്രിഡ്ജിൽ വിനോദ പദ്ധതി സംഘടിപ്പിക്കുന്നതിന് സന്നദ്ധസേവനത്തിനുള്ള അവസരങ്ങൾ പ്രഖ്യാപിച്ചു. പദ്ധതിയിൽ ഫുഡ് ട്രക്കുകൾ, മൊബൈൽ റെസ്റ്റോറന്റുകൾ, ഗെയിംസ് ഏരിയ, വിനോദ മേഖലകൾ എന്നിവയുടെ ഒരു സംഘടിത ഒത്തുചേരൽ ഉൾപ്പെടുന്നു.

പൊതുജനങ്ങളുടെയും കുടുംബങ്ങളുടെയും മേൽനോട്ടം വഹിക്കുക, പരിപാടികൾ നടപ്പിലാക്കുന്നതിൽ സഹകരിക്കുക എന്നിവയാണ് സന്നദ്ധപ്രവർത്തകരുടെ ചുമതലയെന്ന് അതോറിറ്റി വക്താവ് അസ്റാർ അൽ അൻസാരി പറഞ്ഞു. 2022 നവംബർ മുതൽ 2023 ഏപ്രിൽ വരെ 18 മുതൽ 34 വയസ് വരെയുള്ള കുവൈത്തി യുവതീയുവാക്കൾക്ക് അതോറിറ്റിയുടെ വെബ്‌സൈറ്റിൽ സന്നദ്ധപ്രവർത്തനങ്ങൾക്കായി 'ഔവർ ഹാൻഡ്' എന്ന പോർട്ടൽ വഴി സ്വമേധയാ രജിസ്റ്റർ ചെയ്യാം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News