ഗതാഗതക്കുരുക്ക് പരിഹരിക്കണം; കുവൈത്തിൽ നിര്‍ണായക യോഗം

  • 26/09/2022

കുവൈത്ത് സിറ്റി: രാജ്യത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്ന എന്ന ലക്ഷ്യത്തോടെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കും കുവൈത്ത് യൂണിവേഴ്സിറ്റി 'അൽ-ഷദ്ദാദിയ'യും തമ്മിൽ ഏകോപന യോഗം നടന്നു. ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാല്‍ ഖാലിദ് അ‍ല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബായുടെ നിര്‍ദേശപ്രകാരമായിരുന്നു യോഗം. ട്രാഫിക്ക് ആന്‍ഡ് ഓപ്പറേഷന്‍ അഫയേഴ്സ് അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി ജമാല്‍ അല്‍ സയേഗിന്‍റെ സാന്നിധ്യത്തിലായിരുന്നു യോഗമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ അറിയിച്ചു.

എല്ലാ ട്രാഫിക് ജംഗ്ഷനുകളിലും നിയമലംഘകരെ നിയന്ത്രിക്കാൻ മൂന്ന് വീഡിയോ ക്യാമറകൾ സ്ഥാപിക്കുകയും സ്‌കൂൾ വര്‍ഷ ആരംഭം മുതൽ ട്രാഫിക് ക്രമീകരിക്കുന്നതിന് ഇന്‍റേണല്‍ ട്രാഫിക് പട്രോളിംഗ് ക്രമീകരിക്കുകയും ചെയ്യാനുമാണ് തീരുമാനം. പ്രധാന റോഡുകളില്‍ ഉള്‍പ്പെടെ ട്രാഫിക് നിയന്ത്രിക്കാൻ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് കഠിനമായി പ്രയത്നിക്കുകയാണ്. പ്രത്യേകിച്ച് 2022 ലെ ആദ്യ സെമസ്റ്റർ പ്രവേശനത്തോടെ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ വലിയ പരിശ്രമങ്ങളാണ് നടത്തുന്നതെന്ന് അല്‍ സയേഗ് പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News