മയക്കുമരുന്ന് കടത്ത്; കുവൈറ്റ് എയർ കസ്റ്റംസ് 15 കിലോഗ്രാം മയക്കുമരുന്ന് പിടികൂടി

  • 26/09/2022

കുവൈത്ത് സിറ്റി: കെമിക്കൽ മയക്കുമരുന്ന് അടങ്ങിയ 15 കിലോഗ്രാം ഭാരമുള്ള രണ്ട് പാഴ്സലുകൾ എയർ കസ്റ്റംസ് അഡ്മിനിസ്ട്രേഷന് പിടിച്ചെടുത്തു. എയർ കസ്റ്റംസ് ഡയറക്ടർ മുത്തലാഖ് അൽ എനെസിയാണ് ഇക്കാര്യം അറിയിച്ചത്. യൂറോപ്യൻ രാജ്യങ്ങളിലൊന്നിൽ നിന്ന് വന്ന രണ്ട് പാഴ്സലുകള്‍ ഉദ്യോഗസ്ഥര്‍ സംശയം തോന്നി പരിശോധിക്കുകയായിരുന്നു. സംഭവത്തില്‍ ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും പിടിച്ചെടുത്തവ ബന്ധപ്പെട്ട അതോറിറ്റയിലേക്ക് റഫർ ചെയ്യുകയും ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News