വികസനത്തിനായി ജലീബ് അല്‍ ഷുവൈക്ക് പ്രദേശം ഏറ്റെടുക്കാന്‍ ധനമന്ത്രാലയത്തിന്‍റെ അനുമതി

  • 27/09/2022

കുവൈത്ത് സിറ്റി: സ്വകാര്യ പാർപ്പിടം, നിക്ഷേപം, വാണിജ്യ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി ജലീബ് അല്‍ ഷുവൈക്കിലെ പ്രദേശങ്ങള്‍ ഏറ്റെടുക്കാന്‍ ധനമന്ത്രാലയത്തിന്‍റെ അനുമതി. വികസിപ്പിച്ച ശേഷം ജലീബ് പ്രദേശത്തെ പ്ലോട്ടുകൾ പൊതു ലേലത്തിലൂടെ പുനർവിൽപ്പന നടത്താനുള്ള കുവൈത്ത് മുനിസിപ്പാലിറ്റിയുടെ നിർദ്ദേശത്തിനാണ് ധനമന്ത്രാലയത്തിന്റെ സ്റ്റേറ്റ് പ്രോപ്പർട്ടി ഡിപ്പാർട്ട്മെന്റ് അംഗീകാരം നൽകിയിട്ടുള്ളത്. പ്രദേശത്തെ വികസനം സംബന്ധിച്ച് മന്ത്രിസഭയില്‍ അടക്കം ചര്‍ച്ചകള്‍ നടന്നിരുന്നു. 

ജലീബ് അൽ ഷുവൈക്കിലെ വടക്കുപടിഞ്ഞാറൻ പ്രദേശത്തിന്റെ വികസനത്തിനുള്ള നിർദ്ദേശം സംബന്ധിച്ച് കുവൈത്ത് മുനിസിപ്പാലിറ്റി സമർപ്പിച്ച നിവേദനവും ജലീബ് അൽ ഷദ്ദിയ സർവകലാശാലയുടെ വടക്കുപടിഞ്ഞാറൻ പ്രദേശം വികസിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ വിവരങ്ങളുമായി മന്ത്രിസഭാ യോഗത്തില്‍ എത്തിയത്. കുവൈത്ത് മുനിസിപ്പാലിറ്റി, ആഭ്യന്തര മന്ത്രാലയം, ധനകാര്യ മന്ത്രാലയം, പൊതുമരാമത്ത് മന്ത്രാലയം, വൈദ്യുതി, ജല മന്ത്രാലയം, ബന്ധപ്പെട്ട അധികാരികൾ എന്നിവയുമായി ഏകോപിപ്പിച്ച് ആവശ്യമായ പഠനങ്ങൾ പൂർത്തിയാക്കാനാണ് നിലവില്‍ നിര്‍ദേശങ്ങള്‍ വന്നിട്ടുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News