കുവൈത്തിൽ കാൻസർ രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്; പകുതിയും പ്രവാസികൾ

  • 27/09/2022

കുവൈത്ത് സിറ്റി: രാജ്യത്ത് പ്രതിവര്‍ഷം 2800ലേറെ പേര്‍ക്കാണ് കാന്‍സര്‍ ബാധിക്കുന്നതെന്ന് പുകവലിയും അർബുദവും നിയന്ത്രിക്കുന്നതിനുള്ള കുവൈത്ത് സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാനും സൊസൈറ്റിയിലെ കാൻസർ രോഗികളുടെ ഫണ്ട് തലവനുമായ ഡോ. ഖാലിദ് അല്‍ സലാഹ്. ഇതില്‍ പകുതിയും രാജ്യത്തെ താമസക്കാരാണെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. കുവൈത്ത് കാൻസർ സെന്‍ററിലെ സാമൂഹിക സേവനത്തിൽ നിന്ന് ഫണ്ട് സ്വീകരിക്കുന്ന രോഗിക്ക് സൊസൈറ്റി നൽകുന്ന സഹായം വ്യത്യാസപ്പെടുന്നുണ്ട്.

സാമ്പത്തികമായും മാനസികമായും രോഗിയെ പരിചരിക്കുന്നതിനു പുറമേ, കാൻസർ രോഗികൾക്കായി അവരുടെ കുടുംബത്തിനൊപ്പം സൗജന്യ ഉംറ യാത്രകൾ നടത്തുന്നിന് സൗകര്യങ്ങള്‍ അടക്കം ആത്മീയ മേഖലയിലും സൊസൈറ്റി ഇടപെടുന്നുണ്ട്. ഇതിനകം 1500ല്‍ അധികം പേര്‍ക്കാണ് ഇത്തരത്തില്‍ സൗകര്യം ചെയ്ത് നല്‍കിയിട്ടുള്ളത്. കൂടാതെ, രോഗത്തിന്റെ അവസാന ഘട്ടത്തിൽ എത്തിയ ഒരു കാൻസർ രോഗിക്ക് തന്റെ കുടുംബത്തോടൊപ്പം സ്വന്തം രാജ്യത്തേക്ക് യാത്ര ചെയ്യാൻ അവസരവും ഒരുക്കും. ഇതിന്‍റെ ചെലവുകളും സൊസൈറ്റിയാണ് വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News