ഏറ്റവും കൂടുതല്‍ എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ ലോകത്ത് പത്താം സ്ഥാനത്ത് കുവൈത്ത്

  • 27/09/2022

കുവൈത്ത് സിറ്റി: ഏറ്റവും കൂടുതല്‍ എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ ലോകത്ത് പത്താം സ്ഥാനം നിലനിര്‍ത്തി കുവൈത്ത്. 2021ൽ ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യങ്ങളിൽ കുവൈത്ത് പത്താം സ്ഥാനത്താണെന്ന് ഓയിൽ ആൻഡ് ഗ്യാസ് ഇൻവെസ്റ്റിംഗ് ന്യൂസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രതിദിനം ശരാശരി 2.717 മില്യണ്‍ ബാരൽ ഉത്പാദനമാണ് കുവൈത്ത് നടത്തുന്നത്. 2018ന് ശേഷം മൂന്നാം തവണയും കുവൈത്തിന്‍റെ ഉത്പാദനം 2021ൽ കുറഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

2016ൽ ഉത്പാദനം പ്രതിദിനം 3.072 മില്യണ്‍ ബാരലിലെത്തിയിരുന്നു. 2017ൽ പ്രതിദിനം 3.025 മില്യണ്‍ ബാരലായി അത് കുറഞ്ഞു. തൊട്ടടുത്ത വര്‍ഷം ഉത്പാദനം പ്രതിദിനം 3.059 മില്യണ്‍ ബാരലായി നേരിയ വീണ്ടെടുക്കൽ രേഖപ്പെടുത്തി. എന്നാൽ 2019ൽ വീണ്ടും കുറഞ്ഞ് പ്രതിദിനം 3.017 മില്യണ്‍ ബാരലായി. കുവൈത്തിലെ എണ്ണ-വാതക മേഖലയാണ് രാജ്യത്തിന്‍റെ ജിഡിപിയുടെ 60 ശതമാനവും സംഭാവന ചെയ്യുന്നു. കൂടാതെ, കയറ്റുമതി വരുമാനത്തിന്‍റെ സിംഹഭാഗവും, അതായത് 95 ശതമാനം ഈ മേഖലയില്‍ നിന്ന് തന്നെയാണ് വരുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News