കുവൈത്തിന് 250 ഈന്തപ്പനകള്‍ സമ്മാനിച്ച് സുൽത്താൻ അൽ ബോറ

  • 27/09/2022

കുവൈത്ത് സിറ്റി: കുവൈത്ത് സർക്കാരിനും ജനങ്ങൾക്കും പിന്തുണ നൽകുന്നതിന്‍റെ ഭാഗമായി സുൽത്താൻ അൽ ബോറ മുഫദ്ദൽ സൈഫുദ്ദീൻ രാജ്യത്തിന് 250 ഈന്തപ്പനകൾ സമ്മാനിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കുറയ്ക്കുന്നതിനും മേഖലയിൽ സുസ്ഥിര കാർഷിക സാധ്യതകൾ പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് ഈന്തപ്പന ദാന പദ്ധതി. പരിസ്ഥിതിയെ സംരക്ഷിക്കാന്‍ അതീവ താത്പര്യത്തോടെ ഇടപെടുന്നയാളാണ് സുൽത്താൻ അൽ ബോറ മുഫദ്ദാൽ സൈഫുദ്ദീൻ. 

ഈ പ്രതിബദ്ധതയ്ക്ക് ഊർജം പകരുന്ന സുപ്രധാന നാഴികക്കല്ലാണ് ഈന്തപ്പന ദാന പദ്ധതി. മെച്ചപ്പെട്ട പോഷകാഹാരം, ആരോഗ്യം, ശുദ്ധജല ലഭ്യത, പരിസ്ഥിതി സംരക്ഷണം എന്നിവ നൽകുന്നതിന് കമ്മ്യൂണിറ്റികളുമായും പ്രാദേശിക സംഘടനകളുമായും ഉയർന്ന തലത്തിൽ പ്രവർത്തിക്കുന്നവരാണ് ദാവൂദി ബൊഹ്‌റ സമൂഹം. കർബലയിൽ ഇമാം ഹുസൈന്റെ 40-ാം രക്തസാക്ഷിത്വ വാർഷിക സ്മരണയ്ക്കായി സെപ്റ്റംബർ 14നാണ് സുൽത്താൻ അൽ ബോറ മുഫദ്ദാൽ സൈഫുദ്ദീൻ കുവൈത്തിലെത്തിയത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News