യാച്ചിലെ മദ്യക്കടത്ത്; ഫിലിപ്പിനോ ക്യാപ്റ്റനും കുവൈത്തിക്കും ശിക്ഷ വിധിച്ചു

  • 27/09/2022

കുവൈത്ത് സിറ്റി: യാച്ചില്‍ മദ്യം കടത്തിയ കേസില്‍ ഫിലിപ്പിനോ ക്യാപ്റ്റന് അഞ്ച് വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ച് ക്രിമിനല്‍ കോടതി. കേസില്‍ ഉള്‍പ്പെട്ട കുവൈത്തി പൗരന്  ഒരു വര്‍ഷത്തെ ശിക്ഷയാണ് വിധിച്ചിട്ടുള്ളത്. യാച്ചില്‍ നിന്ന് 700 കുപ്പി മദ്യമാണ് പിടിച്ചെടുത്തിരുന്നത്. സംഭവത്തിൽ ബോട്ട് ഉടമയെ ദിവസങ്ങളോളം ചോദ്യം ചെയ്തതിന് ശേഷം പബ്ലിക് പ്രോസിക്യൂഷൻ കേസിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഉടമയ്ക്ക് മദ്യവുമായി യാതൊരു ബന്ധവുമില്ലെന്നും അതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നും ഫിലിപ്പിനോ ക്യാപ്റ്റൻ സമ്മതിച്ചതോടെയാണ് പ്രോസിക്യൂഷന്‍ ഈ നടപടി സ്വീകരിച്ചത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News