പുതിയ കുവൈറ്റ് എയർപോർട്ട് പ്രോജക്ട്; ആദ്യ പാക്കേജിലെ 65 ശതമാനം പ്രവൃത്തി പൂർത്തീകരിച്ചു

  • 27/09/2022

കുവൈത്ത് സിറ്റി: പുതിയ എയർപോർട്ട് പ്രോജക്ട് ടെർമിനൽ ബിൽഡിംഗ് രണ്ടിന്റെ പ്രവർത്തന സാഹചര്യങ്ങളെക്കുറിച്ചും അതിന്റെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും വിശദമായ റിപ്പോർട്ട് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മന്ത്രിസഭയ്ക്ക് മുന്നിൽ വിശദീകരിച്ചതായി പൊതുമരാമത്ത് മന്ത്രാലയത്തിലെ മുതിർന്ന വൃത്തങ്ങൾ വെളിപ്പെടുത്തി. വികസന പദ്ധതിയുടെ നെടുംതൂണുകളിലൊന്നായ പദ്ധതിയോട് സർക്കാരിന് വലിയ താത്പര്യമാണ് ഉള്ളത്. 

പദ്ധതിയുടെ ആദ്യ പാക്കേജിൽ നടപ്പിലാക്കിയ മൊത്തം പ്രവൃത്തികളുടെ 65 ശതമാനം പൂർത്തീകരിച്ചതായും വൃത്തങ്ങൾ പറഞ്ഞു. പദ്ധതിയിൽ വിമാന ഗേറ്റുകൾക്കായി 30 ഫിക്സഡ് ബ്രിഡ്ജുകളുണ്ട്. കൂടാതെ 220,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് നിർമ്മാണം. പ്രതിവർഷം 25 മില്യൺ യാത്രക്കാരെ സ്വീകരിക്കാൻ സാധിക്കുന്ന തരത്തിലാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. കുവൈത്തിന്റെ വികസന പദ്ധതിയുടെയും വിഷൻ 2035ലെയും ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നായ ഇത് അതീവ പ്രാധാന്യമുണ്ടെന്നും വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News