കുവൈത്തിൽ മാൻഹോളിൽ വീണ തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തു

  • 27/09/2022

കുവൈത്ത് സിറ്റി: സഭാൻ ഏരിയയിലെ മലിനജല മാൻഹോളിൽ വീണ തൊഴിലാളിയുടെ മൃതദേഹം സെർച്ച് ആൻഡ് റെസ്ക്യൂ സെന്ററിലെ രക്ഷാപ്രവർത്തകർ പുറത്തെടുത്തി.  മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാ​ഗമായി ആറാം റിങ് റോഡിൽ നിന്ന് സഭാൻ ഭാഗത്തേക്കുള്ള കവാടത്തിലെ മാൻഹോൾ വൃത്തിയാക്കുന്നതിനിടെ രണ്ട് തൊഴിലാളികൾ അകത്തേക്ക് വീണതായി സെൻട്രൽ ഓപ്പറേഷൻസ് വകുപ്പിന് റിപ്പോർട്ട് ലഭിക്കുകയായിരുന്നു. ഒരു തൊഴിലാളി എട്ട് മീറ്ററിലധികം താഴേക്ക് പോയിരുന്നു. തുടർന്ന് രക്ഷാപ്രവർത്തകർ എത്തി പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഏഷ്യൻ പൗരനാണ് മരണപ്പെട്ടത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News