ജീവിക്കാൻ മികച്ച ന​ഗരം; മികച്ച നാലാം സ്ഥാനത്ത് കുവൈത്ത്

  • 27/09/2022


കുവൈത്ത് സിറ്റി: ജീവിക്കാൻ ഏറ്റവും മികച്ച നഗരങ്ങളുടെ പ്രാദേശിക റാങ്കിംഗിൽ മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിൽ നാലാമതും ഗൾഫിൽ അബുദാബിക്കും ദുബൈയ്ക്കും പിന്നിൽ മൂന്നാമതുമായി കുവൈത്ത് സ്ഥാനം നിലനിർത്തി. ഇക്കോമിക്സ് ഇന്റലിജൻസ് യൂണിറ്റ് ആണ് പട്ടിക തയാറാക്കിയത്. 

കുവൈത്ത് 72.1 പോയിന്റാണ് നേടിയത്. സുപ്രധാന നേട്ടത്തിന് കുവൈത്തിന്റെ കൊവി‍ഡ് മഹാമാരിക്കെതിരെയുള്ള വിപുലമായ വാക്‌സിനേഷൻ ക്യാമ്പയിനാണ് സഹായിച്ചത്. മികച്ച വാക്സിനേഷൻ ക്യാമ്പയിൻ മഹാമാരിയിൽ നിന്ന് കരകയറിയ ആദ്യ ന​ഗരമാക്കി കുവൈത്തിനെ മാറ്റി. ജീവിത നിലവാരത്തിൽ മേഖലയിൽ ബഹ്‌റൈൻ അഞ്ചാം സ്ഥാനത്താണ്. മസ്കറ്റും റിയാദുമാണ് തൊട്ടുപിന്നിൽ.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News