ആരോഗ്യ മേഖലയില്‍ സുപ്രധാനമായ നേട്ടം കൈവരിച്ച് കുവൈത്ത്

  • 28/09/2022

കുവൈത്ത് സിറ്റി: ആരോഗ്യ മേഖലയില്‍ സുപ്രധാനമായ നേട്ടം കൈവരിച്ച് കുവൈത്ത്. ആദ്യത്തെ കോർണിയ സ്പെഷ്യലിസ്റ്റ് ഡോ. ഫൈസൽ അൽ ജസ്സറും റെറ്റിന, വിട്രിയസ് സർജറികളിലെ ആദ്യത്തെ സ്പെഷ്യലിസ്റ്റുമായ ഡോ. മഹമൂദ് അൽ-റബിയ എന്നിവരടങ്ങിയ അൽ ബഹാർ ഐ സെന്‍ററിലെ മെഡിക്കൽ സംഘം സങ്കീർണ്ണമായ ശസ്ത്രക്രിയ വിജയകരമായി നടത്തി. റെറ്റിന ഓപ്പറേഷൻ നടത്തുന്നതിനുള്ള താത്ക്കാലിക കൃത്രിമ കോർണിയ ട്രാൻസ്പ്ലാന്‍റേഷനും പിന്നീട് സ്ഥിരമായ സ്വാഭാവിക കോർണിയയുടെ ട്രാന്‍സ്‍പ്ലാന്‍റേഷനുമാണ് നടത്തിയത്.

രാജ്യത്ത് തന്നെ ഇത്രയും സങ്കീര്‍ണമായ ഒരു ഓപ്പറേഷന്‍ ആദ്യമായാണ് നടക്കുന്നതെന്ന് ഡോ. അല്‍ ജസ്സര്‍ പറഞ്ഞു. 85 വയസുള്ള ആള്‍ക്കാണ് ശസ്ത്രക്രിയ നടന്നത്. നല്‍കുന്ന വലിയ പിന്തുണയ്ക്കും  രാജ്യത്ത് ഇത്തരം ശസ്ത്രക്രിയകള്‍ നടത്തുന്നതിനുള്ള തടസങ്ങള്‍ നീക്കുന്നതിനും ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അല്‍ സൈദ്, മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. മുസ്തഫ റെദ്ദ, അല്‍ ബഹാര്‍ സെന്‍റര്‍ തലവന്‍ ഡോ. അഹമ്മദ് അല്‍ ഫൗദാരി എന്നിവര്‍ക്ക് അല്‍ ജസ്സര്‍ നന്ദി അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News