കുവൈത്തിലെ അക്വേറിയത്തിന്റെ തിരശ്ശീലയ്ക്ക് പിന്നിലുള്ള കാഴ്ചകള്‍ കാണാന്‍ അവസരം

  • 28/09/2022

കുവൈത്ത് സിറ്റി: പുതിയ പരീക്ഷണമെന്ന പേരില്‍ സയന്റിഫിക് സെന്റർ സന്ദർശകർക്ക് അക്വേറിയത്തിന്റെ തിരശ്ശീലയ്ക്ക് പിന്നിലുള്ള കാഴ്ചകള്‍ കാണാന്‍ അവസരം. 45 മിനിറ്റ് നീളുന്ന ഗൈഡഡ് ടൂർ ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. കുവൈത്ത് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്‌മെന്റ് ഓഫ് സയൻസുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന കേന്ദ്രങ്ങളിലൊന്നാണ് സയന്റിഫിക് സെന്റർ. സന്ദർശകരെ മൃഗങ്ങളെ അടുത്ത് കാണാനും ഇടപഴകാനും അവയെ എങ്ങനെ പരിപാലിക്കുന്നുവെന്ന് അറിയാനുമുള്ള അവസരമാണ് പുതിയ പദ്ധതിയിലൂടെ അവസരം ഒരുക്കുന്നത്. 

വെറ്ററിനറി ക്ലിനിക്ക്, ഫിഷ് ഹോസ്പിറ്റൽ, ആൽഗ ലബോറട്ടറി, ഭക്ഷണം തയ്യാറാക്കുന്നതിനുള്ള അടുക്കള, നൂറുകണക്കിന് സമുദ്രജീവികൾ ഉൾക്കൊള്ളുന്ന പ്രധാന അക്വേറിയം എന്നിവയും സന്ദർശകർക്ക് കാണാം. പ്രധാന അക്വേറിയത്തിന്റെ മുകളിൽ നിന്ന് മത്സ്യങ്ങൾക്ക് ഭക്ഷണം നൽകുന്ന അനുഭവമാണ് ടൂറിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇത് അഞ്ച് വയസ് മുതൽ കുട്ടികൾക്കാണ് അനുവദിച്ചിട്ടുള്ളത്. കുട്ടികൾക്ക് കൂടുതൽ ആകർഷകവും സുരക്ഷിതവുമായാണ് എല്ലാം ക്രമീകരിച്ചിരിക്കുന്നതെന്ന് കേന്ദ്രത്തിന്റെ ഡയറക്ടർ ബോർഡ് അംഗംവും ആക്ടിങ് ഡയറക്ടർ ജനറൽ ഡോ. ഹമദ് യാസിൻ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News