കാൻസർ ചികിത്സ: കുവൈത്ത് ആരോ​ഗ്യ മന്ത്രാലയവും ഗുസ്താവ് റൂസി ആശുപത്രി സഹകരിക്കും

  • 14/12/2022



കുവൈത്ത് സിറ്റി: കാൻസർ ചികിത്സകളിൽ സഹകരിക്കാൻ കുവൈത്ത് ആരോ​ഗ്യ മന്ത്രാലയവും ഫ്രാൻസിലെ ഗുസ്താവ് റൂസി ആശുപത്രിയും തമ്മിൽ ധാരണയായി. ആരോ​ഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി അൽ മുബഷെറും ഗുസ്താവ് റൂസി ആശുപത്രിയുടെ ഇന്റർനാഷണൽ റിലേഷൻസ് വിഭാ​ഗം തലവൻ റെമി തിയോലെറ്റുമായി നടന്ന ചർച്ചയിലാണ് ഇക്കാര്യം ധാരണയായത്. 2023 തുടക്കം മുതൽ ഇരു വിഭാ​ഗങ്ങളും സഹകരിച്ച് പ്രവർത്തിക്കുന്നു. ഇടനിലക്കാർ ഇല്ലാതെ പ്രവർത്തിക്കാമെന്നാണ് ധാരണം.

വിഷയത്തിൽ ആരോ​ഗ്യ മന്ത്രി മുൻകൈ എടുത്തതിനെ ആശുപത്രി സ്വാ​ഗതം ചെയ്തു. പ്രത്യേകിച്ച് ആശുപത്രിയും കുവൈത്തും തമ്മിലുള്ള കരാർ അവസാനിച്ച ശേഷവും ആരോ​ഗ്യ മന്ത്രി ഇക്കാര്യത്തിൽ പ്രത്യേക താത്പര്യത്തോടെ പ്രവർത്തിക്കുകയായിരുന്നു. രോഗികൾക്ക് ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ സേവനങ്ങൾ നൽകാനും അന്താരാഷ്ട്ര വിദഗ്ധരുടെ ചികിത്സ ഉറപ്പാക്കാനുമുള്ള മന്ത്രാലയത്തിന്റെ താത്പര്യത്തിന്റെ ഭാ​ഗമായാണ് ആരോ​ഗ്യ മന്ത്രി വിഷയത്തിൽ ഇടപെട്ടത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News