രണ്ട് മില്യണ്‍ ലിറ്റർ ഡീസൽ കടത്ത്; ശ്രമം തകര്‍ത്ത് കുവൈറ്റ് ഇപിഎ

  • 14/12/2022



കുവൈത്ത് സിറ്റി: രാജ്യത്തിന് പുറത്തേക്ക് ഡീസൽ കടത്താനുള്ള ശ്രമം തകര്‍ത്ത് എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി. എട്ട് കമ്പനികളും ഫാക്ടറികളുമാണ് രാജ്യത്തിന് പുറത്തേക്ക്  ഡീസല്‍ കയറ്റുമതി ചെയ്യാന്‍ ശ്രമിച്ചത്. ഏകദേശം രണ്ട് മില്യണ്‍ ലിറ്റർ ഡീസലാണ് പിടിച്ചെടുത്തത്. അപകടകരമായ പദാര്‍ത്ഥങ്ങളും രാസവസ്തുക്കളും ഇറക്കുമതി ചെയ്യുമ്പോഴോ കയറ്റുമതി ചെയ്യുമ്പോഴോ ബന്ധപ്പെട്ട അതോറിറ്റികളുടെ അംഗീകാരം നേടിയിരിക്കണമെന്നാണ് വ്യവസ്ഥ. അതിനുള്ള അനുമതിക്ക് ഈ ആവശ്യത്തിനായി യോഗ്യതയുള്ള ബന്ധപ്പെട്ട അതോറിറ്റികളില്‍ നിന്നോ കമ്പനികളിൽ നിന്നോ പരിശോധന, ഓഡിറ്റ് നടപടിക്രമങ്ങൾ എന്നിവ പൂർത്തിയാക്കേണ്ടതുമുണ്ടെന്ന് അതോറിറ്റിയിലെ കെമിക്കൽ സേഫ്റ്റി ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഡോ. മിഷാൽ അൽ ഇബ്രാഹിം വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News