ഐസ് പൊടിക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങിയ മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തി കുവൈറ്റ് ഫയര്‍ ഫോഴ്സ്

  • 14/12/2022

കുവൈത്ത് സിറ്റി: ഐസ് പൊടിക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങിയ മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തിയതായി കുവൈത്ത് ഫയർഫോഴ്സ് അറിയിച്ചു. കുബ്ബാർ ദ്വീപിന് സമീപത്ത് വച്ച് മത്സ്യബന്ധന യാനത്തിൽ ഐസ് പൊടിക്കുന്ന യന്ത്രത്തിൽ ഒരു ഏഷ്യൻ മത്സ്യത്തൊഴിലാളിയുടെ കൈ കുടുങ്ങിയതായി ചൊവ്വാഴ്ച വൈകുന്നേരമാണ് ഫയര്‍ ഫോഴ്സിന് അറിയിപ്പ് ലഭിക്കുന്നത്. ഉടന്‍ സ്ഥലത്തേക്ക് പാഞ്ഞ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ അപകടമൊന്നും കൂടാതെ മത്സ്യത്തൊഴിലാളിയെ രക്ഷിക്കുകയായിരുന്നു. പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തിയ ശേഷം എയർ ആംബുലൻസിൽ മത്സ്യത്തൊഴിലാളിയെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News