കുവൈത്തിൽ ഫാമിലി വിസിറ്റിംഗ് വിസ ജനുവരി മുതൽ നൽകിയേക്കും

  • 15/12/2022


കുവൈത്ത് സിറ്റി: സന്ദർശക വിസയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം അന്തിമ രൂപം നൽകി. പുതിയ വർഷത്തിന്റെ തുടക്കത്തിൽ തീരുമാനം പുറപ്പെടുവിക്കുമെന്നാണ് വിവരങ്ങൾ. വർക്ക് പെർമിറ്റിലേക്ക് സന്ദർശന വിസ മാറ്റുന്നത് തടയുന്നതുൾപ്പെടെ സന്ദർശന വിസ അനുവദിക്കുന്നതിനുള്ള കർശന വ്യവസ്ഥകൾ കരട് തീരുമാനത്തിൽ ഉൾപ്പെടുന്നുണ്ട്. സന്ദർശന വിസയുടെ ഫീസ് ഇരട്ടിയാക്കും. ഭാര്യയ്ക്കും കുട്ടികൾക്കും മാത്രമേ വിസ അനുവദിക്കൂ. 

ഉയർന്ന ശമ്പളം ഉള്ളവരുടെ മാതാപിതാക്കളെ മാത്രമേ പരി​ഗണിക്കൂ. വിസിറ്റ്, ഫാമിലി റീയൂണിയൻ വിസകൾ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകൾ സംബന്ധിച്ച തീരുമാനം പുറപ്പെടുവിക്കുന്നതിനും അന്തിമ തീരുമാനം എടുക്കുന്നതിനുമായി ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന് സമർപ്പിക്കുന്നതിനുമുള്ള റിപ്പോർട്ടിന്റെ അന്തിമ മിനുക്കുപണികൾക്കായാണ് സാങ്കേതിക സംഘം ഇപ്പോൾ പ്രവർത്തിക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News