കുവൈത്തിലെ ബിസിനസ് ഉടമകള്‍ക്കായി സഹേല്‍ ആപ്പിന്‍റെ പുതിയ വേര്‍ഷൻ

  • 15/12/2022

കുവൈത്ത് സിറ്റി: ബിസിനസ് ഉടമകള്‍ക്കായി സഹേല്‍ ആപ്പിന്‍റെ പുതിയ വേര്‍ഷൻ ലോഞ്ച് ചെയ്തതായി വാണജ്യ, ഐടികാര്യ മന്ത്രിയും പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ചെയർമാൻ മസെൻ അൽ നഹെദ് അറിയിച്ചു. 16 സർക്കാർ വകുപ്പുകളുടേതായി 141 സേവനങ്ങൾ നൽകാനും കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ഉടമകളെ ഏകജാലക ഇടപാടുകൾ പൂർത്തിയാക്കാൻ പ്രാപ്തരാക്കുക എന്നതാണ് ആപ്ലിക്കേഷൻ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

3,800 സബ്‌സ്‌ക്രൈബർമാർ രജിസ്റ്റർ ചെയ്യുകയും 23,000 അറിയിപ്പുകളും 22,500 പ്രസ്താവനകളും ലഭിക്കുകയും ഏകദേശം 3,000 സേവനങ്ങൾ പൂർത്തിയാക്കുകയും ചെയ്ത പരീക്ഷണ ഘട്ടങ്ങളിൽ വിജയിച്ചതിന് ശേഷമാണ് ഔദ്യോഗികമായി പുതിയ വേര്‍ഷൻ ലോഞ്ച് ചെയ്തിട്ടുള്ളത്. കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ഉടമകൾക്ക് അവരുടെ ഇടപാടുകൾ പൂർത്തിയാക്കാൻ മറ്റുള്ളവരെ അധികാരപ്പെടുത്താനും ആപ്ലിക്കേഷൻ അവസരം ഒരുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News