കുവൈത്തിൽ അന്താരാഷ്ട്ര സ്വർണ്ണ, ആഭരണ പ്രദർശനം ആരംഭിച്ചു

  • 15/12/2022



കുവൈത്ത് സിറ്റി: 200-ലധികം പ്രാദേശികവും അന്തർദേശീയവുമായ വെണ്ടർമാരുടെ പങ്കാളിത്തത്തോടെ കുവൈത്ത് ഇന്റർനാഷണൽ ഫെയർഗ്രൗണ്ടിൽ 18-ാമത് അന്താരാഷ്ട്ര സ്വർണ്ണ, ആഭരണ പ്രദർശനം ആരംഭിച്ചു. ആറ് ദിവസം നീണ്ടുനിൽക്കുന്നതാണ് പ്രദർശനമെന്ന് കുവൈത്ത് ഇന്റർനാഷണലിലെ മാർക്കറ്റിംഗ് ആൻഡ് മെർച്ചൻഡൈസ് സിഇഒ ഫാരിസ് ബസ്സമ അൽ ദുഹൈം പറഞ്ഞു. ആഭരണങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള ഏറ്റവും വലിയ അന്താരാഷ്ട്ര പ്രദർശനങ്ങളിൽ ഒന്നാണിത്. 

ബിസിനസുകാർക്കും സംരംഭകർക്കും അവരുടെ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യാനും വിപണിയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ പ്രദർശിപ്പിക്കാനും സമാന ചിന്താഗതിക്കാരുമായി ബന്ധപ്പെടാനും വൈദഗ്ധ്യം കൈമാറാനും പ്രദർശനം അവസരമൊരുക്കുന്നു. പ്രദർശനം ആയിരക്കണക്കിന് സന്ദർശകരെ ആകർഷിക്കുമെന്ന് അൽ ദുഹൈം പ്രതീക്ഷ പങ്കുവെച്ചു. ജ്വല്ലറിയോട് ഇഷ്ടം ഉള്ളവർക്ക് അവരുടെ ആഭരണങ്ങളെക്കുറിച്ചുള്ള അറിവ് വിപുലീകരിക്കാൻ സാധിക്കും. നിരവധി ആഗോള വിദഗ്ധരും പ്രശസ്ത അന്താരാഷ്ട്ര ബ്രാൻഡുകളും പ്രദർശനത്തിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News