കുവൈത്തിൽ കാമുകിയുടെ മക്കളോട് കൊടും ക്രൂരത; യുവാവ് അറസ്റ്റില്‍

  • 15/12/2022



കുവൈത്ത് സിറ്റി: കാമുകിയുടെ മക്കളെ മർദ്ദിച്ച  സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പരിക്കുകളോടെ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ അമ്മയെയും കസ്റ്റ‍ഡിയില്‍ എടുത്തിട്ടുണ്ട്. അഹമ്മദി ഗവർണറേറ്റിലെ ഒരു ആശുപത്രിയിൽ ഒരമ്മ തന്‍റെ മൂന്ന് മക്കളെ പരിക്കുകളോടെ കൊണ്ട് വന്നതായി കമ്മ്യൂണിറ്റി പൊലീസിന് റിപ്പോര്‍ട്ട് ലഭിക്കുകയായിരുന്നു. മൂന്നിനും അഞ്ച് വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ ശരീരത്തിൽ  മര്‍ദ്ദനമേറ്റതിന്‍റെയും പൊള്ളലേറ്റതിന്‍റെയും പാടുകളുണ്ടായിരുന്നു. 

ഉടന്‍ അന്വേഷണം ആരംഭിച്ച പൊലീസ് സംഘം അമ്മയോട് കാര്യങ്ങള്‍ തിരക്കി. അൽ അഹമ്മദി ഗവർണറേറ്റിലെ പ്രദേശത്ത് തന്നോടൊപ്പം താമസിക്കുന്ന സുഹൃത്ത് അവർ തമ്മിലുള്ള പതിവ് തർക്കങ്ങൾ കാരണം ദിവസവും കുട്ടികളെ ആക്രമിക്കാറുണ്ടെന്നായിരുന്നു മറുപടി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. മൂന്ന് കുട്ടികളെയും പരിശോധിച്ചപ്പോള്‍ ആക്രമണത്തിന്റെ ഫലമായി അവരുടെ ശരീരങ്ങളില്‍ പൊള്ളലും ചതവുകളും മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. പൊലീസ് കാവലിലാണ് ചികിത്സ തുടരുന്നത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News