കുവൈത്തിലെ തെക്കൻ പ്രദേശത്തെ തെരുവുകളെയും റോഡുകളെയും വെള്ളനിറത്തിൽ മൂടി അപൂർവ്വ പ്രതിഭാ​സം

  • 28/12/2022

കുവൈത്ത് സിറ്റി: രാജ്യത്തെ തെക്കൻ പ്രദേശത്തെ തെരുവുകളെയും റോഡുകളെയും മൂടി അപൂർവ്വ പ്രതിഭാ​സം. സെഡ്ജ് എന്ന ആലിപ്പഴം വീണാണ് നിരത്തുകളെല്ലാം വെള്ളനിറത്തിൽ മൂടപ്പെട്ടത്. ഉച്ചസമയത്ത് ഈ പ്രദേശങ്ങൾ വലിയ അളവിൽ ആലിപ്പഴം  വീഴുന്നതിന് സാക്ഷ്യം വഹിച്ചു. അനിയന്ത്രിതമായ ഗോളാകൃതിയിലുള്ള ഹിമക്കട്ടകൾ, ഏതാനും മില്ലിമീറ്റർ വ്യാസമുള്ളവ എന്നാണ് ഈ പ്രതിഭാ​സത്തെ ശാസ്ത്രീയമായി വിശദീകരിച്ചിട്ടുള്ളത്. അസാധാരണമായ ഒരു സംഭവമായതിനാൽ പലരും ഈ അവസരം പാഴാക്കിയില്ല. ചിലർ അവരുടെ കാർ ഒരു വശത്ത് നിർത്തി അന്തരീക്ഷം ആസ്വദിച്ചു. ക്യാമറകളിൽ ചിത്രം പകർത്തി ചിലർ സൂക്ഷിച്ചപ്പോൾ യുവാക്കൾ പരസ്പരം അവ എറിഞ്ഞ് കളികളിലും ഏർപ്പെട്ടു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News