കുവൈത്തിൽ വിലകുറഞ്ഞ മയക്കുമരുന്ന് വ്യാപകം; 15-22 വയസ് പ്രായമുള്ളവർ അടിമപ്പെടുന്നുവെന്ന് മുന്നറിയിപ്പ്

  • 28/12/2022

കുവൈത്ത് സിറ്റി: രാജ്യത്തെ യുവാക്കൾക്കിടയിൽ വ്യാപകമായ മയക്കുമരുന്ന് ഉപയോ​ഗം സമൂഹത്തിന് വലിയ ഭീഷണി ഉയർത്തുന്നു. കൂടുതൽ പ്രതിസന്ധികളിലേക്ക് കാര്യങ്ങൾ നീങ്ങും മുമ്പ്  കർശനമായ നിയമനിർമ്മാണം ആവശ്യമാണെന്നാണ് വിലയിരുത്തൽ. മയക്കുമരുന്ന് ദുരുപയോഗം സമൂഹത്തിലും ദേശീയ സമ്പദ്‌വ്യവസ്ഥയിലും ഒരുപോലെയുണ്ടാക്കുന്ന ദോഷകരമായ ഫലങ്ങൾ കണക്കിലെടുത്ത്, കുവൈത്തിലെ ബന്ധപ്പെട്ട അതോറിറ്റികൾ ഈ വിപത്തിനെ തടയാനുള്ള ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

15-22 വയസ് പ്രായം വരുന്ന വിഭാ​ഗമാണ് മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കപ്പെടാൻ സാധ്യതയുള്ള ഗ്രൂപ്പായി തിരിച്ചറിഞ്ഞിരിക്കുന്നതെന്ന് ആസക്തിക്കെതിരെ പോരാടുന്ന ഇസ്ലാമിക കാര്യങ്ങൾ പഠിപ്പിക്കുന്ന ബഷയർ അൽ ഖൈർ  എന്ന പ്രാദേശിക മയക്കുമരുന്ന് ദുരുപയോഗം തടയൽ കേന്ദ്രം കണ്ടെത്തിയിട്ടുണ്ട്. വിലകുറഞ്ഞ മയക്കുമരുന്നുകളുടെ വ്യാപകമായ ലഭ്യത കുറ്റകൃത്യങ്ങളുടെ സമീപകാല കുതിപ്പിന് പിന്നിലെ കാരണമായി മാറിയിട്ടുണ്ടെന്ന് സെന്റർ മേധാവി ഷെയ്ഖ് ഡോ. അബ്ദുൽഹമീദ് അൽ ബല്ലാലി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News