കുവൈറ്റ് കടൽത്തീരത്തെ വർണ്ണാഭമാക്കി ഫ്ലമിം​ഗോകൾ

  • 28/12/2022

കുവൈത്ത് സിറ്റി:  ഫ്ലമിം​ഗോകളുടെ (രാജഹംസങ്ങൾ) വലിയ കൂട്ടങ്ങൾ കുവൈത്തിന്റെ തീരത്തെത്തി. കുവൈത്തിന്റെ സവിശേഷതയായ ചൂടുള്ള കാലാവസ്ഥ ആസ്വദിക്കുമ്പോൾ പ്രകൃതിദത്തമായ ഒരു പെയിന്റിം​ഗ് പോലെയാണ് തീരത്ത് ഫ്ലമിം​ഗോകളെ കാണാനാകുന്നത്. വാർഷിക കുടിയേറ്റ യാത്രയുടെ ഘട്ടമായാണ് ഫ്ലമിം​ഗോകൾ എത്തിയിരിക്കുന്നത്. കുവൈത്ത് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്‌മെന്റ് ഓഫ് സയൻസസിന്റെയും കുവൈത്ത് എൻവയോൺമെന്റ് ലെൻസ് വോളണ്ടറി ടീമിന്റെയും സഹകരണത്തോടെ പരിസ്ഥിതി പബ്ലിക് അതോറിറ്റിയുടെ മേൽനോട്ടത്തിൽ ഡ്രോണുകൾ ഉൾപ്പെടെയുള്ള ഏറ്റവും പുതിയ നിരീക്ഷണ, ഇമേജിംഗ് രീതികൾ ഉപയോഗിച്ചാണ് ഈ പക്ഷികളെ നിരീക്ഷിക്കുന്നത്. കുവൈത്ത് ഫൗണ്ടേഷൻ ഓഫ് സയൻസ് സെന്ററുകളുടെ പുരോഗതിക്കായി സംഘടിപ്പിക്കുന്ന കുവൈത്ത് സയൻസ് മാസത്തിന്റെ പ്രവർത്തനങ്ങൾക്കുള്ളിലാണ് ഈ നിരീ​ക്ഷണവും വരുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News