ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്നത് 38,549 പ്രവാസികൾ; കുവൈത്തിവത്കരണ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി

  • 05/01/2023

കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന കുവൈത്ത് ഇതര ജീവനക്കാരുടെ എണ്ണം ഡോക്ടർമാരും ജീവനക്കാരും ഉൾപ്പെടെ 38,549 ആണെന്ന് കണക്കുകൾ. ഓരോ നിർദ്ദിഷ്ട ഫംഗ്ഷണൽ ഗ്രൂപ്പുകൾക്കുമായി 2017ലെ സിവിൽ സർവീസ് കൗൺസിൽ 11-ാം നമ്പർ പ്രമേയം മന്ത്രാലയം പാലിച്ചിട്ടുണ്ടെന്നും അഞ്ച് വർഷം എന്ന കാലയളവ് അനുസരിച്ച് തന്നെ തീരുമാനപ്രകാരം നിശ്ചയിച്ച കുവൈത്തിവത്കരണ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി വ്യക്തമാക്കി.

സിവിൽ സർവീസ് കൗൺസിലിന്റെ തീരുമാനത്തിന് അനുസൃതമായി പ്രവാസികൾക്ക് പകരം കുവൈത്തികളെ നിയമിക്കുന്ന നയം നടപ്പിലാക്കുന്നതിനുള്ള പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷന്റെ പൂർണ്ണ പ്രതിബദ്ധതയും മന്ത്രി സ്ഥിരീകരിച്ചു. മന്ത്രാലയത്തിലോ അതോറിറ്റിയിലോ കുവൈറ്റ് ഇതര കൺസൾട്ടന്റുമാരില്ല. ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന കുവൈത്ത് ഇതര ജീവനക്കാരുടെ എണ്ണം 38,549 ആണ്.

ആരോഗ്യ മന്ത്രാലയത്തിലെ ഭൂരിഭാഗം കുവൈത്ത് ഇതര ജീവനക്കാരും മെഡിക്കൽ, ടെക്നിക്കൽ, സപ്പോർട്ടീവ് ഹെൽത്ത് സ്പെഷ്യാലിറ്റികളിൽ ജോലി ചെയ്യുന്നവരാണ്. ആധുനിക ആശുപത്രി കെട്ടിടങ്ങളുടെ വിപുലീകരണവും മെഡിക്കൽ സേവനങ്ങളുടെ വർധനവും കാരണം ആ സ്പെഷ്യലൈസേഷനുകളിൽ അവരുടെ ആവശ്യകത ഇപ്പോഴും വളരെ വലുതാണെന്നും ആരോ​ഗ്യ മന്ത്രി വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News