സ്വകാര്യ ട്യൂഷനുകൾ അവസാനിപ്പിക്കാൻ കടുത്ത നടപടികളിലേക്ക് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം

  • 05/01/2023

കുവൈത്ത് സിറ്റി: സ്വകാര്യ ട്യൂഷനുകൾ എന്ന സംവിധാനം തന്നെ പൂർണമായി അവസാനിപ്പിക്കുന്നതിനുള്ള നടപടികളുമായി വിദ്യാഭ്യാസ മന്ത്രാലയം. സ്വകാര്യ ട്യൂഷനുകൾക്കായി പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്ന നിരവധി മാസികകൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം ഇൻഫർമേഷൻ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാഗസിനുകൾക്ക് പ്രസിദ്ധീകരണ ലൈസൻസ് നൽകുന്നത് നിർത്തേണ്ടതിന്റെ ആവശ്യകത മന്ത്രാലയം ഊന്നിപ്പറയുന്നുണ്ട്.

ഇത് ഇല്ലാതാക്കാൻ മുമ്പ് നിരവധി നടപടികൾ സ്വീകരിച്ചിട്ടും അതിന്റെ വ്യാപനം അവസാനിപ്പിക്കാൻ മന്ത്രാലയത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. വിദ്യാഭ്യാസ മന്ത്രാലയത്തിലെ പൊതുവിദ്യാഭ്യാസ, നിയമകാര്യ മേഖലകളെ വകുപ്പാണ് വാർത്താവിതരണ മന്ത്രാലയത്തിന് കത്ത് അയച്ചിട്ടുള്ളത്. അതിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ പുരുഷന്മാരും സ്ത്രീകളുമായ അധ്യാപകർ സ്വകാര്യ ട്യൂഷൻ നൽകുന്നത് നിർത്താൻ ബാധ്യസ്ഥരാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് ഈ അധ്യാപകരുടെ ജോലി വിവരങ്ങളും സിവിൽ കാർഡ് അടക്കം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News