ആഭ്യന്തര മന്ത്രി സംസാരിക്കുന്ന വീഡിയോയിൽ ഐഎസ് പതാക; വിശദീകരണം

  • 05/01/2023

കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ മേൽനോട്ടത്തിൽ അടുത്തയിടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിന്  ഐഎസുമായി ഒരു ബന്ധവുമില്ലെന്ന് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി. പിടിച്ചെടുത്ത മയക്കുമരുന്ന് പ്രദർശിപ്പിച്ച് കൊണ്ട് ആഭ്യന്തര മന്ത്രി സുരക്ഷാ അധികൃതരെ പ്രശംസിക്കുന്ന വീഡിയോയിൽ ഐഎസിന്റെ പതാകയും ദൃശ്യമാവുകയായിരുന്നു. 

ഇതോടെ വീഡിയോ കണ്ടവർ അറസ്റ്റ് ഐഎസുമായി ബന്ധപ്പെട്ടാണെന്ന് വിചാരിച്ചിരുന്നു. ഇതോടെ ആഭ്യന്തര മന്ത്രാലയം വിശദീകരണവുമായി രം​ഗത്ത് വന്നത്. 2020 ഓ​ഗസ്റ്റിൽ മറ്റൊരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട ഐഎസ് പകാകയാണത്. അഡ്മിനിസ്ട്രേഷന്റെ നേട്ടങ്ങൾ പ്രദർശിപ്പിച്ചിരുന്ന മുറിയാണ് അതെന്നും സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News