ഷുവൈഖ് പോർട്ടിൽ കണ്ടെയ്നറിൽ നിന്ന് 1,900 കുപ്പി മദ്യം പിടിച്ചെടുത്തു.

  • 07/01/2023


കുവൈത്ത് സിറ്റി: ഷുവൈഖ് തുറമുഖത്ത്  ഏഷ്യൻ രാജ്യത്ത് നിന്ന് വന്ന സെറാമിക്‌സ് അടങ്ങിയ കണ്ടെയ്‌നറിൽ നിന്ന് 1,900 മദ്യ  കുപ്പികൾ പിടിച്ചെടുത്തു. കണ്ടെയ്നറിന് 40 അടി വലിപ്പമാണുള്ളത്. ഒരു ഏഷ്യൻ രാജ്യത്ത് നിന്ന് കുവൈത്തിലേക്ക് വന്ന കണ്ടെയ്നർ ആരും സ്വീകരിക്കാൻ മുന്നോട്ട് വരാതെ 90 ദിവസത്തോളം തുറമുഖത്ത് കിടന്നു. കസ്റ്റംസ് നടപടിക്രമങ്ങൾ പാലിച്ച ശേഷം അവ പൊതു ലേലത്തിൽ വിൽക്കുന്നതിനായി ബൈത്ത് അൽ മാലിലേക്ക് അയച്ചു. അതനുസരിച്ച് ബെയ്ത്ത് അൽ മാൽ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റ് പരിശോധന നടത്തി. തുടർന്നാണ് വസ്ത്രത്തിൽ പൊതിഞ്ഞ നിലയിൽ പെല്ലറ്റുകൾ കണ്ടെത്തിയത്. ഇത് റേഡിയോളജിക്കൽ ഉപകരണം ഉപയോഗിച്ച് പരിശോധിച്ചപ്പോഴാണ് വൈൻ കുപ്പികൾ അകത്തുള്ളതായി കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News