കുവൈത്തിന് നന്ദി അറിയിച്ച് വത്തിക്കാൻ സ്ഥാനപതി

  • 07/01/2023

കുവൈത്ത് സിറ്റി: രാജ്യത്തെ അംഗീകൃത അംബാസഡർമാരുടെയും നയതന്ത്രജ്ഞരുടെയും സാന്നിധ്യത്തിൽ വത്തിക്കാൻ സ്ഥാനപതി യൂജിൻ മാർട്ടിൻ നൂജന്റ്, കുവൈത്ത് സിറ്റിയിലെ വിശുദ്ധ കുടുംബ കത്തീഡ്രലിൽ കാലം ചെയ്ത ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പയ്ക്ക് നിത്യശാന്തി നേർന്ന് വിശുദ്ധ കുർബാന നടത്തി. കഴിഞ്ഞ  ഡിസംബർ 31-നാണ് ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ കാലം ചെയ്തത്. കുവൈത്തിലെ വിവിധ ക്രൈസ്തവ സഭകളെ പ്രതിനിധീകരിച്ച് ഒരു കൂട്ടം വൈദികർ ദിവ്യബലിയിൽ പങ്കെടുത്ത് പ്രസം​ഗിച്ചു.

കത്തോലിക്ക സഭയെ പ്രതിനിധീകരിച്ച് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ്, കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ്, ഗവൺമെന്റ് അംഗങ്ങൾ, വിദേശകാര്യ മന്ത്രാലയം എന്നിവരോട് മാർട്ടിൻ നൂജന്റ് നന്ദി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഞങ്ങളോട് അനുശോചനവും ഐക്യദാർഢ്യവും അറിയിച്ച് വിവിധ കേന്ദ്രങ്ങളിലെ അതോറിറ്റികൾ ചേർന്ന് നിന്നതിന് നന്ദി പറയുന്നു. കുവൈത്തിലെ പുരോഹിതന്മാർക്കും സുഹൃത്തുക്കൾക്കും സഹ അംബാസഡർമാർക്കും നയതന്ത്ര സേനാംഗങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News