പതിനേഴാമത് പ്രവാസി ഭാരതീയ ദിവസ് കുവൈത്തിലെ ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിൽ തത്സമയം പ്രദർശിപ്പിക്കും

  • 07/01/2023

കുവൈത്ത് സിറ്റി: മധ്യപ്രദേശിലെ ഇൻഡോറിൽ നടക്കുന്ന   17-ാമത് പ്രവാസി ഭാരതീയ ദിവസ് (PBD) കൺവെൻഷൻ കുവൈത്തിലെ ഇന്ത്യൻ എംബസി 2023 ജനുവരി 9, 10 തീയതികളിൽ എംബസ്സിയിലെ ഓഡിറ്റോറിയത്തിൽ തത്സമയം പ്രദർശിപ്പിക്കും.  

ജനുവരി ഒമ്പതിന് രാവിലെ 8 മുതൽ 10 വരെയും 2023 ജനുവരി 10 ന് ഉച്ചയ്ക്ക് ഒന്ന് മുതൽ രണ്ടര വരെയും ഇന്ത്യൻ എംബസിയുടെ തത്സമയ സ്ട്രീമിംഗിൽ ചേരാൻ എല്ലാ ഇന്ത്യൻ പൗരന്മാരെയും എംബസി ക്ഷണിച്ചു. 17-ാമത് പ്രവാസി ഭാരതീയ ദിവസ് (PBD) കൺവെൻഷൻ 2023 ജനുവരി എ‌ട്ട് മുതൽ 10 വരെ മധ്യപ്രദേശിലെ ഇൻഡോറിലാണ് നടക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി ഒമ്പതിന് ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്യും. 2023 ജനുവരി 10നാണ് രാഷ്ട്രപതി ചടങ്ങിൽ സംസാരിക്കുക. കേന്ദ്ര സർക്കാരുമായുള്ള വിദേശ ഇന്ത്യൻ സമൂഹത്തിന്റെ ഇടപെടലുകൾ ശക്തിപ്പെടുത്തുന്നതിനും പ്രവാസികളെ അവരുടെ വേരുകളുമായി വീണ്ടും ബന്ധിപ്പിക്കുന്നതിനുമായാണ് രണ്ട് വർഷത്തിലൊരിക്കൽ പിബി‍ഡി ആഘോഷിക്കുന്നത്. ഇൻഡോറിൽ നടക്കുന്ന 17-ാമത് പിബിഡി കൺവെൻഷനിൽ ലോകമെമ്പാടുമുള്ള നിരവധി പ്രവാസികൾ പങ്കെടുക്കും. ഡയസ്‌പോറ: റിലൈബിൾ പാർട്ട്നേഴ്സ് ഫോർ ഇന്ത്യാസ് പ്രോ​ഗ്രസ് ഇൻ അമൃത് കാൽ എന്ന് തീമിലാണ് പ്രവാസി ഭാരതീയ ദിവസ് ആഘോഷിക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News