ചൊവ്വാഴ്ച വരെ കുവൈത്തിൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

  • 07/01/2023

കുവൈത്ത് സിറ്റി: തിങ്കാഴ്ച മുതൽ ആരംഭിക്കുന്ന മഴ ചൊവ്വാഴ്ച വൈകുന്നേരം വരെ തുടരുമെന്ന് കാലാവസ്ഥ വിഭാ​ഗത്തിന്റെ മുന്നരിയിപ്പ്. ചില പ്രദേശങ്ങളിൽ നേരിയതോ ഇടത്തരമോ ആയ മഴയോടൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ കനത്ത മഴ പെയ്യാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദ​ഗ്ധൻ അബ്‍ദുൾഅസീസ് അൽ ഖരാവി അറിയിച്ചു. കാറ്റിന്റെ വേഗത മണിക്കൂറിൽ 50 കിലോമീറ്ററിലധികം എന്ന നിലയിലേക്കും എത്തും. ഇത്  കാഴ്ചപരിധി കുറയ്ക്കും. ചൊവ്വാഴ്ച വൈകുന്നേരം വരെ ഈ സ്ഥിതി തുടരും. ചൊവ്വാഴ്ച വൈകുന്നേരത്തോടെ മഴ കുറയാൻ തുടങ്ങുകയും കാലാവസ്ഥ ക്രമേണ മെച്ചപ്പെടുകയും ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News