അമേരിക്കൻ യൂണിവേഴ്‌സിറ്റിയിൽ കുവൈറ്റ് സർജൻ ഡിപ്പാർട്ട്‌മെന്റിന്റെ തലവൻ

  • 07/01/2023

കുവൈത്ത് സിറ്റി: പ്രശസ്‌തമായ ക്രെയ്‌ടൺ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലും അമേരിക്കയിലെ നെബ്രാസ്‌ക സ്റ്റേറ്റിൽ പ്രമുഖമായ സിഎച്ച്ഐ ഹോസ്പിറ്റൽ സംവിധാനവും കുവൈത്തി സർജൻ വദ്ദ അൽ റിഫായിയെ ബോർഡ് ഓഫ് സർജറി വകുപ്പുകളുടെ തലവനായി നിയമിച്ചു. ഈ സ്ഥാനം നേടുന്ന ആദ്യ ഗൾഫ് പൗരനും കുവൈത്തിയുമായി അൽ റിഫായിയെന്നാണ് കണക്കാക്കപ്പെടുന്നത്. കാൻസർ ശസ്ത്രക്രിയ, ദഹനവ്യവസ്ഥ, ഹൃദയം, ശ്വാസകോശം, രക്തക്കുഴലുകൾ, അപകടങ്ങൾ, പരിക്കുകൾ എന്നിവയുടെ മേൽനോട്ടം വഹിക്കുക എന്നതാണ് ഈ സ്ഥാനത്തിന്റെ പ്രധാന ചുമതലകളിലൊന്ന് അൽ റിഫായി പറഞ്ഞു. യുഎസിലെ പ്രവർത്തനത്തിൽ നിന്ന് അനുഭവസമ്പത്ത് നേടിയെടുക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News