മയക്കുമരുന്ന് ഉപയോഗവും അക്രമവും; കുവൈത്തിൽ വിനോദത്തിന്റെ അഭാവം മൂലമെന്ന് വിദ​ഗ്ധൻ

  • 08/01/2023


കുവൈത്ത് സിറ്റി: കുവൈത്തിലെ വിനോദത്തിന്റെ അഭാവമാണ് മയക്കുമരുന്ന് ഉപയോഗത്തിനും അക്രമത്തിനും കാരണമായി മാറുന്നതെന്ന്  രാജ്യത്തെ അഡിക്ഷൻ ട്രീറ്റ്‌മെന്റ് സെന്റർ ഡയറക്ടർ ഡോ. ആദെൽ അൽ സൈദ്. മയക്കുമരുന്ന് നിയന്ത്രണത്തിനായുള്ള സുപ്രീം നാഷണൽ കമ്മിറ്റിയുടെ പുനർരൂപീകരണം നിരവധി പ്രതിബന്ധങ്ങളെ തരണം ചെയ്യുന്നുണ്ട്. ആസക്തിയുടെ പ്രശ്നം ഉള്ളവരെ ഒരുസ്ഥലത്ത് താമസിപ്പിച്ച് കൊണ്ട് മയക്കുമരുന്ന് എന്ന വിപത്തിലെ ഇല്ലാതാക്കാൻ ഒരു ദേശീയ പദ്ധതി വികസിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ആസക്തിയുടെ ചികിത്സയ്ക്കായി സ്വകാര്യ ക്ലിനിക്കുകൾ സ്ഥാപിക്കണോ എന്നത് മയക്കുമരുന്ന് നിയന്ത്രണത്തിനുള്ള സുപ്രീം കമ്മിറ്റി ചർച്ച ചെയ്യും. ഇതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ വേഗത്തിൽ നടപ്പാക്കപ്പെടുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അഡിക്ഷൻ ട്രീറ്റ്‌മെന്റ് സെന്റർ ഒരു സംയോജിത സേവനമാണ് നൽകി വരുന്നത്. കൂടാതെ അടുത്ത പത്ത് വർഷത്തേക്ക് കുവൈത്തിൽ രോഗികളെ പാർപ്പിക്കാൻ കഴിവുള്ളതാണെന്നും അഡിക്ഷൻ ട്രീറ്റ്‌മെന്റ് സെന്റർ ഡയറക്ടർ ഡോ. ആദെൽ അൽ സൈദ് പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News