കുവൈത്തിലേക്കുള്ള ചരക്ക് ഇറക്കുമതിയിൽ ചൈന മുന്നിൽ, ഇന്ത്യ മൂന്നാം സ്ഥാനത്ത്

  • 08/01/2023

കുവൈത്ത് സിറ്റി: രാജ്യത്തേക്ക് ചരക്ക് കയറ്റുമതി ചെയ്ത 10 രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യയും യുഎഇയും ഉൾപ്പെട്ടു. കുവൈത്തിലേക്കുള്ള ചരക്ക് ഇറക്കുമതിയുടെ 50 ശതമാനവും അഞ്ച് രാജ്യങ്ങളിൽ നിന്നാണ്. ചൈന, യുഎഇ, യുഎസ്, ഇന്ത്യ, സൗദി അറേബ്യ എന്നിവയാണ് ആ രാജ്യങ്ങൾ. മൊത്തം ചരക്ക് ഇറക്കുമതി 2.383 ബില്യൺ ദിനാറിൽ എന്ന് രേഖപ്പെടുത്തിയപ്പോൾ വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളിൽ 1.2 ബില്യൺ ദിനാറിന്റെ ചരക്കുകളും ഇറക്കുമതി ചെയ്തത് ഈ രാജ്യങ്ങളിൽ നിന്നാണ്.

ഏകദേശം അര ബില്യൺ ദിനാർ മൂല്യമുള്ള ചരക്കുകളുടെ ഇറക്കുമതി എന്ന നിലയിൽ 20 ശതമാനം എന്ന കണക്കിൽ ചൈന തന്നെയാണ് ഏറ്റവും മുന്നിലുള്ളത്. 2022 ആദ്യ പാദത്തിൽ 64.14 മില്യൺ ദിനാറിന്റെ കയറ്റുമതി ചെയ്ത സൗദി അറേബ്യ ഒന്നാം സ്ഥാനത്തെത്തിയെന്ന് സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കി. യുഎഇ 2022ൽ നേരിയ വർധന മാത്രം രേഖപ്പെടുത്തിയപ്പോൾ 58.2 മില്യൺ ദിനാറുമായി ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി. 2021 ലെ ഇതേ കാലയളവിലെ 47.49 മില്യൺ ദിനാർ പരി​ഗണിക്കുമ്പോൾ 22.6 ശതമാനം വർധനയാണ് ഇന്ത്യക്കുണ്ടായത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News